ഇന്നത്തെ ചിന്ത : മനുഷ്യന്റെ തെറ്റിനു ദൈവം ഉത്തരവാദിയോ? |ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 7:29ൽ നാം വായിക്കുന്നു, “ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു”.

ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു. സകലതും ദൈവം നന്നെന്നു കണ്ടു. എന്നാൽ സഭാപ്രസംഗിയിൽ ശലോമോൻ വീക്ഷിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. ദൈവം മനുഷ്യനെ നേരുള്ളവനായിട്ടാണ് സൃഷ്ടിച്ചത്. പക്ഷെ അവൻ തെറ്റിപ്പോകുന്നു. തങ്ങൾ ചെയ്യുന്ന തെറ്റിനു ദൈവത്തെ കുറ്റപ്പെടുത്തുന്ന പലരെയും നമുക്ക് ചുറ്റും കാണാം. കഠിനമായ പരിശോധനയുടെ നടുവിൽ പോലും ഇയ്യോബ് ദൈവത്തോടു ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എങ്കിലും അവൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ചുറ്റുപാടും നടക്കുന്ന അനീതിയെക്കുറിച്ചല്ല; പ്രത്യുത, സ്വയം ശോധനയാണ് ഇവിടെ ആവശ്യം. സൃഷ്ടിപ്പിൽ ദൈവത്തിനു തെറ്റുപറ്റിയിട്ടില്ല.സർവഭൂമിയും വാഴുവാനാണ് അവനെ സൃഷ്ടിച്ചത്. മാത്രമല്ല തേജസും മാനവും എല്ലാം അവനെ അണിയിച്ചിരുന്നു. പാപം ചെയ്യാതിരിക്കാൻ സ്വതന്ത്ര ചിന്ത മനുഷ്യന് ദൈവം നൽകിയിരുന്നു. പാപം ചെയ്‌തതോടുകൂടെ തൽസ്ഥാനത്തു നിന്നും അവൻ പുറത്തായി. തെറ്റു മനുഷ്യന്റേതാണ്. മനുഷ്യന്റേത് മാത്രം.

വേദ ഭാഗം: സഭാപ്രസംഗി 7
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like