എക്സൽ Sing 4 Him സീസൺ 3 സമാപിച്ചു

തിരുവല്ല: ആഗോള തലത്തിൽ 7 മുതൽ 16 വയസ്സ് വരെ പ്രായം ഉള്ള കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കിയ ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺടെസ്റ്റ് Excel Sing 4 Him Season 3 ഗ്രാൻഡ് ഫിനാലെ 2020 മെയ്‌ 31ന് നടന്നു. ഈ മ്യൂസിക്
കോൺടെസ്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം കുട്ടികൾ പങ്കെടുത്തു. മെയ് 31 രാത്രി 7 മണിക്ക് എക്സൽ മ്യൂസിക് മീഡിയ ഫെയ്സ്ബുക്ക് പേജിലും പവർവിഷൻ, ഹാർവെസ്ററ് റ്റി.വി, ഗുഡ്‌ന്യൂസ് പ്രൊവിഷൻ എന്നീ ഫേസ്ബുക് പേജിലും ഗ്രാൻഡ് ഫിനാലെ ലൈവ് ഉണ്ടായിരുന്നു പിനാക്കിൾ ഇവന്റ് പ്ലാണ്ണേഴ്സ്, ലിവിങ് മ്യൂസിക്‌, CNI എന്നിവർ പാർട്ണേഴ്സായി പ്രവർത്തിച്ചു. ഫൈനൽ റൗണ്ടിലെത്തിയ 27 പേരിൽ നിന്നും തിരഞ്ഞെടുത്ത 7 പേരാണ് ഗ്രാൻഡ് ഫിനാലെയിലെത്തിയത്.

post watermark60x60

ക്രൈസ്തവ സംഗീത മേഖലയിൽ അറിയപ്പെടുന്ന ബിന്നി മാത്യു, സന്തോഷ് ജോയി അടൂർ, ജീസൺ ജോർജ്ജ് കോട്ടയം എന്നിവരായിരുന്നു എക്സൽ മ്യൂസിക് കോൺടെസ്റ്റിന്റെ വിധികർത്താക്കൾ. ടീം പാനലിൽ ഗ്ലാഡ്‌സൺ ജെയിംസ്, അലക്സ് മാത്യു, സ്റ്റാൻലി റാന്നി, തുടങ്ങിയവരും വിധികർത്താക്കൾ ആയിരുന്നു.
ഒന്നാം സ്ഥാനം
സാന്ദ്ര മരിയ തോമസ്, കുവൈറ്റ് .
രണ്ടാം സ്ഥാനം
നേഹാ പ്രയ്സ് ഫിന്നി , എറണാകുളം .
മൂന്നാം സ്ഥാനം
ജോയൽ ടോം ജോൺ , ബഹ്റിൻ
നാലാം സ്ഥാനം
ഹന്നാ ദീനാ ബിപിൻ , കുവൈറ്റ് .
അഞ്ചാം സ്ഥാനം
എയ്ഞ്ചൽ ആൻ ചെറിയാൻ, തിരുവല്ല .

കൂടതെ ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ Sing 4 Him എന്ന പേരിൽ ഓൺലൈൻ സംഗീത മത്സരം നടക്കുന്നു. വിജയികൾക്ക് റവ. തമ്പി മാത്യു (Chairman, എക്സൽ മിനിസ്ട്രിസ്) എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ ബിനു വടശ്ശേരിക്കര എന്നിവർ നേതൃത്വം കൊടുക്കുന്നു. പാസ്റ്റർ ഷിനു തോമസ്, ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ, സുമേഷ് സുകുമാരൻ എന്നിവർ വിവിധ ചുമതലകൾ വഹിക്കുന്നു.

-ADVERTISEMENT-

You might also like