ലോക്ഡൗൺ പ്രയോജനപ്പെട്ടു; 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി സിസ്റ്റർ ജെസി റോയി

സാജൻ ഈശോ പ്ലാച്ചേരി

തിരുവനന്തപുരം : ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. ഭർത്താവിന്റെയും മക്കൾ എഞ്ചിനിയറിംഗ് വിദ്യാർത്ഥി റോഷൻ, +2 വിദ്യാർത്ഥി ജോഷൻ എന്നിവർ പിന്തുണച്ചു. എല്ലാം ദൈവകൃപ കൊണ്ടു മാത്രമാണന്നും ജെസി കൂട്ടിചേർത്തു.

News Middle Advt Banner

പരുത്തിപാറ സഭാശുശ്രൂഷകൻ പാസ്റ്റർ ബാബു ജോസഫ് കൊട്ടാരക്കര മേഖല മുൻ പി.വൈ.പി.എ പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ സാജൻ ഈശോ എന്നിവരുടെ സാന്നിധ്യത്തിൽ മന:പ്പാഠം പറയുന്നത് ആമേൻ റ്റിവിയിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.

കുളത്തുപ്പുഴ നെല്ലിമൂട് ഐ.പി.സി ചർച്ച് അംഗങ്ങളായിരുന്ന ഈ കുടുംബം ചില വർഷങ്ങൾക്ക് മുമ്പാണ് പേരൂർക്കടയിൽ താമസമാക്കിയത്. ഇനി മറ്റ് പുസ്തകങ്ങളും മന:പ്പാഠമാക്കണമെന്നാണ് ആഗ്രഹമെന്നും ജെസ്സി പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading