ആരാധനാലയങ്ങള്‍ തുറക്കില്ല

പ്രസ് റിലീസ്

മുളക്കുഴ : വര്‍ദ്ധിച്ച് വരുന്ന കോവിഡ്-19 ന്റെ വ്യാപനം നിമിത്തം പൊതു നന്മയ്ക്കായി സാമൂഹിക അകലം പാലിച്ച് വൈറസ് വ്യാപനം തടയേണ്ട സാഹചര്യം ഉള്ളതിനാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് എല്ലാവരും ബാദ്ധ്യസ്ഥരായതിനാലും, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റിലെ ആരാധനാലയങ്ങള്‍ ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ലെന്ന് സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ: സി. സി തോമസ് അറിയിച്ചു. സ്റ്റേറ്റ് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ കൂടിയ സ്റ്റേറ്റ് കൗണ്‍സില്‍ സംസ്ഥാനത്ത് തുടരുന്ന സ്ഥിതിഗതികള്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ കാലത്തെപ്പോലെ സഭാഹാളുകള്‍ തുറക്കുന്നതുവരെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കൂട്ടായ്മകള്‍ നടത്തുകയും, വ്യക്തിപരമായും, കുടുംബമായും പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും തുടരുവാനും, വ്യക്തിശുചിത്വം പാലിക്കുവാനും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാനും ഓവര്‍സിയര്‍ നിര്‍ദ്ദേശിച്ചു. സാമുഹ്യ പ്രതിബദ്ധതയുള്ള സമൂഹം എന്ന നിലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം കോവിഡ്-19 ക്വാറന്റൈന്‍ കേന്ദ്രമായി സര്‍ക്കാരിന് വിട്ടു കൊടുത്തിരിക്കുകയാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുവാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഒരു വിട്ടുവീഴ്ചയും കൂടാതെ തുടര്‍ന്നും എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി ഏവരും പാലിക്കേണ്ടതാണ് എന്നും റവ. സി. സി. തോമസ് അറിയിച്ചു.

-ADVERTISEMENT-

You might also like