ഹലോ ഹോപ്പ് മൂന്നാം ദിന വചനഘോഷണവും ഗാനസന്ധ്യയും

ബഹറിൻ: ഹലോ ഹോപ്പ് ഒരുക്കുന്ന വചനഘോഷണവും ഗാനസന്ധ്യയും ഇന്ന് ബഹ്റിൻ സമയം രാത്രി 7 മുതൽ 8 മണി വരെ (IST രാത്രി 9:30 മുതൽ 10:30 വരെ) ഹലോ ഹോപ്പ് (Hello Hope) ഫെയ്സ്ബുക്ക് പേജിലൂടെ നടക്കുന്നതാണ്.

ചെറിയാൻ മാത്യൂസ് (ഡയറക്ടർ, ഹലോ ഹോപ്പ്) പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ ഫിന്നി കാഞ്ഞങ്ങാട് ( ക്രൈസ്തവ എഴുത്തുപുര), രാജീവ് സ്റ്റുവർട്ട് (ചീഫ് എഡിറ്റർ, ഹലോ ഹോപ്പ്) എന്നിവർ ദൈവവചനം സംസാരിക്കും.

പ്രസിദ്ധഗായകരായ ബെൻസൺ മാത്യു, ഗോഡ്ലി മാത്യു, ജേക്കബ് മാത്യു, ജെയിംസ് വർഗ്ഗീസ്, ജോൺസൺ വി.ഫിലേമോൻ, ലിജോ ജോർജ്ജ്, രാജേഷ് പീറ്റർ, ഷാജി സി. തോമസ്, സഹോദരിമാരായ ആഷാ ടൈറ്റസ്, ബിനു ബിനോയി, ബ്ലസ്സി ലിജോ, ജെസി ജോർജ്, ലിറ്റി ഫിന്നി, മിനി ബോബി, സാന്ദ്ര ആൻ മാത്യു, ഷെർളി ബിജു തുടങ്ങിയ 16 ഗായകർ ചേർന്ന് ആലപിക്കുന്നതോടൊപ്പം ഷാജി കീഴൂർ അതേ ഗാനം ട്രംപ്പറ്റിൽ ആലപിക്കുന്നതുമാണ്. ട്രാക്ക് ഒരുക്കിയിരിക്കുന്നത് സഹോദരൻ ആഷിഷ് ജോൺസൺ ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading