ലേഖനം : നാം യേശുവിന്റെ അനുയായികളോ? | ബിജു വർഗീസ്, സിലുവാസ

യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വികരിച്ച ശേഷം
ഒരു പുതിയ ജീവിത വഴി പിന്തുടർന്ന്
ആ ദൈവിക സന്തോഷത്തിൽ ജീവിതം പൂർത്തിയാക്കുക എന്നതാണ് വീണ്ടും ജനിച്ച ഓരോ വ്യക്തിയിലൂടെയും ദൈവം ആഗ്രഹിക്കുന്നത്.
പക്ഷെ പലപ്പോഴും ഈ ദൈവിക ഉദ്ദേശം പൂർത്തീകരണത്തിലേക്കു എത്തിക്കുവാൻ നമ്മളാൽ കഴിയുന്നില്ല.
കാരണം അനേകർ, ചില നന്മകൾക്ക് വേണ്ടി മാത്രം യേശുവിനെ പിന്തുടരുന്നു എന്നുള്ളതാണ്.
യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം വായിക്കുമ്പോൾ കാണുന്നത് ‘അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു’.
യോഹന്നാൻ 26-o അദ്ധ്യായത്തിൽ യേശു പറയുന്നൂ “അപ്പം തിന്നു
തൃപ്ത്തരായതുകൊണ്ടത്രേ എന്നെ അനേഷിക്കുന്നത്”.

post watermark60x60

ബഹുഭൂരിപക്ഷം ആളുകളും ലോക നന്മകൾ പ്രാപിക്കുവാൻ യേശുവിനെ പിന്തുടരുന്നു.
തുടർന്നുള്ള ഭാഗങ്ങളിൽ യേശു തന്നെ വെളുപ്പെടുത്തുന്നു .

‘ഞാൻ ജീവന്റെ അപ്പം ആകുന്നു എന്റെ അടുക്കൽ വരുന്നവന് വിശക്കുകയില്ല എന്നിൽ വിശ്വസിക്കുന്നവനോ ഒരു നാളും ദഹിക്കുകയില്ല’.
ഈ വചനങ്ങൾ ഒക്കെയും കേട്ട ശേഷം അവന്റെ ശിഷ്യന്മാരിൽ പലരും ഇത് കഠിന വാക്കു ഇത് ആർക്കു കേൾപ്പാൻ കഴിയും എന്ന് ചിന്തിക്കാൻ തുടങ്ങി. അങ്ങനെ പലരും പിൻവാങ്ങി പോയി,പിന്നെ അവനോട് കൂടെ സഞ്ചരിച്ചില്ല .
എന്നിരുന്നാലും താൻ തിരെഞ്ഞെടുത്ത തന്റെ ശിഷ്യൻ “ഞങ്ങൾ ആരുടെ അടുക്കൽ പോകും, നിത്യജീവന്റെ വചനം നിന്റെ പക്കൽ ഉണ്ട്. ഈ ലോകജീവിതത്തിൽ സകലവിധ നിന്ദകളും, ആക്ഷേപങ്ങളും സഹിച്ച രക്ഷിതാവ് പറയുന്നു,ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

Download Our Android App | iOS App

ഈ കാലഘട്ടത്തിൽ നാം കണ്ടുവരുന്നത് ദൈവവചന സത്യങ്ങളെ വേണ്ടത് പോലെ പറഞ്ഞു പഠിപ്പിക്കാതെ,പ്രലോഭനങ്ങളിലൂടെ അനേകരെ ദൈവത്തിലേക്ക് ആകർഷിക്കുവാൻ പുതിയ വഴികൾ തേടുകയാണ് പല ആത്മീയ കപട വേലക്കാർ.
അവർ നിനച്ച നന്മകൾ ലഭിക്കാതെ വരുമ്പോൾ പിന്മാറിപോകും എന്നുള്ളതാണ് വാസ്തവം.യേശു തന്റെ ശിഷ്യൻമാരെ തിരഞ്ഞെടുക്കുമ്പോൾ കാണുവാൻ സാധിക്കും “അവൻ തന്നോട് കൂടെ ഇരുപ്പാനും “പ്രസംഗിക്കേണ്ടതിനു അയപ്പാനും ഭൂതങ്ങളെ പുറത്താകേണ്ടതിനു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു. അവന്റെ ശിഷ്യന്മാരായ നാം ഓരോരുത്തരും അവനോടൊപ്പം ഇരിക്കേണം എന്ന് യേശു ആഗ്രഹിക്കുന്നു
.ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്ര പേർക്ക് ദൈവഹിതം പോലെ അവനോടൊപ്പം സമയം ചിലവഴിക്കുവാൻ കഴിയുന്നുണ്ട് എന്ന് ശോധന ചെയുക ആവിശ്യമാണ്. ലൂക്കോസ് സുവിശേഷം 10- അദ്ധ്യായത്തിൽ കാണുന്നപോലെ
“നീ പലതിനെ ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയിരിക്കുന്നു.മറിയ നല്ല അംശം തിരഞ്ഞെടുത്തു അത് ആരും അപഹരിക്കുകയില്ല.സർവ്വശക്‌തനയാ ദൈവത്തിന്റെ പാദപീഠത്തിൽ ഇരുന്നു വിഷയങ്ങൾ പങ്കിട്ടു ആ നല്ല അംശം തിരഞ്ഞെടുത്തതിന് പകരം നാം നമ്മുടെ ആവിശ്യങ്ങൾ മാത്രം കർത്താവിനോട് അറിയിച്ചു ഓടിപോകുന്നവർ അല്ലെ എന്ന് ഈ സമയം ചിന്തിക്കേണ്ടത് ആവിശ്യമാണ് . ആത്മീയ ഭദ്രതക്ക് ഉതകുന്ന ചിന്തകളേക്കാൾ ഉപരി ,സാമ്പത്തിക ഭദ്രതക്കാണ് മുൻതൂക്കം കൊടുക്കുന്നത്. സങ്കീർത്തനക്കാരൻ പറയുന്നു “മനം തകർന്നവനെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയുന്നു .
പക്ഷെ ഈ സമയം നാം ദൈവത്തിനു നൽകാറില്ല .തകർന്ന മനസ്സും മുറിവേറ്റവരുമായി നാം ഓടുകയാണ് സൗഖ്യദായകനായ യേശുവിനോട് ചേർന്നിരിക്കുവാനോ ,ദൈവ കൃപ പ്രാപിപ്പാനോ നമുക്കു കഴിയാറില്ല . ശാമുവേൽ 1-അദ്ധ്യായത്തിൽ ഹന്നാ പ്രാർത്ഥിച്ചതുപോലെ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനിലായിരുന്നു.ഞാൻ മനോവ്യസനം ഉള്ളൊരു സ്ത്രീ യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക അത്രെ ചെയ്‌തത് .ഈ ഭാഗം നമ്മളെ ഓർമിപ്പിക്കുന്നത് ദൈവത്തോട് ചേർന്നിരിക്കുക. അങ്ങനെയെങ്കിൽ ആർക്കും എടുത്തു കളയാൻ സാധിക്കാത്ത ഒരു ദൈവിക സമാധാനം നമ്മളിൽ നിറയുവാൻ ഇടയായിത്തീരും.പിന്നെ ഹന്നായെ കുറിച്ച് പറയുന്നു അവളുടെ മുഖം പിന്നീട് വാടിയതുമില്ല .ഒരു ദൈവ പൈതൽ ഈ ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവ വചനം വാഗ്‌ദത്തം നൽകിയിരിക്കുന്ന ആ ആത്മീയ സന്തോഷം പ്രാപിക്കുവാൻ കഴിയണം .ആദ്യം ഓർമിപ്പിച്ചത് പോലെ പഴയ ജീവിതം ഉപേക്ഷിച്ചു പുതിയ ജീവിതം പ്രാപിച്ച ശേഷവും ജീവിതത്തിൽ സന്തോഷം അനുഭവിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരു പുനർവിചിന്തനം ആവിശ്യമുണ്ട്.
നിരാശയിലും ദുഖത്തിലും തകർന്നു പോകാതെ സന്തോഷം പ്രാപിക്കണമെങ്കിൽ ദൈവസന്നിധിയിൽ സമർപ്പിച്ചു അല്പസമയം അവനോട് ചേർന്നിരിക്കുക മനസും ശരീരവും സ്വാഖ്യമാകുവാൻ കഴിവുള്ളവൻ നിന്റെ മനസ്സിന്റെ വാതുക്കൽ മുട്ടുന്നു. ദൈവം വാഗ്‌ദത്തം ചെയ്തിരിക്കുന്ന ആ സന്തോഷം അനുഭവിച്ചു യാഥാർതമായി യേശുവിനെ പിൻപറ്റി ജീവിക്കുവാൻ സർവശക്തനായ ദൈവം നാം ഓരോരുത്തരെയും സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബിജു വർഗീസ്
സിൽവാസ

-ADVERTISEMENT-

You might also like