ഡോ.സാബു പോൾ എഴുതുന്ന ശുഭദിന സന്ദേശത്തിന് ഒരു വയസ്സ് തികയുന്നു

ഒമാൻ : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് (CFC ) പാസ്റ്ററുമായ ഡോ. സാബു പോൾ എല്ലാ ദിവസവും എഴുതുന്ന ശുഭദിന സന്ദേശത്തിന് ഇന്ന് ഒരു വയസ്സ് തികഴുന്നു. 2019 ജൂൺ മൂന്നിനാണ് ശുഭദിന സന്ദേശം ആരംഭിച്ചത്. മസ്ക്കറ്റിലുള്ള കാൽവറി ഫെലോഷിപ് ചർച്ചിലെ ദൈവമക്കൾക്ക് എല്ലാ ദിവസവും ഒരു ലഘു സന്ദേശം നൽകുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. മന്ദമരുതി ബെഥേൽ സെമിനാരിയുടെ ഗ്രൂപ്പിൽ മാത്രമാണ് ആ ദിവസങ്ങളിൽ അയച്ചത്.
എന്നാൽ താമസിയാതെ ഷെയർ ചെയ്യപ്പെട്ട് പല ഗ്രൂപ്പുകളിൽ സന്ദേശം എത്താൻ തുടങ്ങി. പലരും അവരവരുടെ ഗ്രൂപ്പുകളിലേക്ക് സന്ദേശം ആവശ്യപ്പെട്ടു.

പൊതുവിലും വ്യക്തിപരമായ സന്ദേശത്തിലൂടെയും പ്രോത്സാഹിപ്പിച്ചവർ നിരവധിയാണെന്നും, ഇടയ്ക്ക് കഴുത്ത് വേദന കഠിനമായപ്പോൾ ശുഭദിന സന്ദേശം നിർത്താം എന്ന ചിന്തയുണ്ടായി. പക്ഷേ, അപ്പോൾ പലരിലൂടെ കേട്ട പ്രോത്സാഹന വാക്കുകൾ പ്രചോദനമായി തീർന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പഴയ, പുതിയ നിയമങ്ങളിൽ നിന്നും ഭക്തിപരം, പഠനപരം, ന്യായവാദശാസ്ത്രപരം, ഖണ്ഡന ശാസ്ത്രപരം, വിമർശനാത്മകം എന്നിങ്ങനെ വ്യത്യസ്ത രീതികളിലുള്ള ചിന്തകൾ കഴിയുന്നേടത്തോളം സരളമായി ഉദാഹരണ സഹിതം അനുവാചകർക്ക് നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇന്ന് അനേക ആളുകള്‍ക്ക് തന്റെ സന്ദേശം ആശ്വാസമാകുന്നു. കൂടാതെ ക്രൈസ്തവ എഴുത്തുപുര Daily Thoughts ൽ ഇന്ന് (03 ജൂണ്‍) നൂറാമത്തെ ചിന്തയും പ്രസിദ്ധീകരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.