നാം ക്രിസ്തു യേശുവിന്റെ നല്ല ഭടന്മാരായി ജീവിക്കുക ; പാസ്റ്റർ സാം ജോർജ്

ക്രൈസ്തവ എഴുത്തുപുര 6-മത് വാർഷിക സമ്മേളനം സമാപിച്ചു

തിരുവല്ല : നാം ഈ ലോകത്തിൽ ക്രിസ്തു യേശുവിന്റെ നല്ല ഭടന്മാരായി ജീവിക്കണമെന്ന് ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ ആറാമത് വാർഷിക സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനുവേണ്ടി ജീവിക്കുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും കടമ. ഭൂമിയിലുള്ള നശിച്ചുപോകുന്ന കാര്യങ്ങളെക്കാൾ ഉയരത്തിലുള്ള ശ്രേഷ്‌ഠമായതും നിലനിൽക്കുന്നതുമായ സന്തോഷത്തിനുവേണ്ടിയാണ് ഒരു ദൈവപൈതൽ ജീവിക്കേണ്ടത്. നാം ഇവിടെ ജീവിക്കുമ്പോൾ നിന്ദകളും, അപമാനങ്ങളും, ഒറ്റപെടലുകളും എല്ലാം ജീവിതത്തിൽ കടന്നുവരാം. എന്നാൽ അതിനെ വലുതായി കാണാതെ കർത്താവിനായി ജീവിക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ എഴുത്തുപുര ക്രൈസ്തവ സമൂഹത്തിന് എന്നും അഭിമാനവും, വിവിധ ക്രൈസ്തവ സംഘടനകളുടെ ഐക്യത്തെ ദൃഢപ്പെടുത്തുന്നതാണെന്നും പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു.കെ.ഇ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തി. ഇന്നലെ രാത്രി 9 മണി മുതൽ സൂമിലൂടെയാണ് മീറ്റിംഗ് നടന്നത്. ഏറെ വ്യത്യസ്‍തതയാർന്ന വാർഷിക യോഗമായിരുന്നു നടന്നത്.

ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം അധ്യക്ഷനായിരുന്നു. നമ്മുടെ ചെറിയ ആരംഭത്തെ മാനിച്ചു ഇത്രയും വലിയ ഒരു മാധ്യമമാക്കി മാറ്റുവാൻ സർവ്വശക്തനായ ദൈവത്തിന് കഴിഞ്ഞതിനു നാം എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്നും, ഇനിയും മുന്നോട്ടു നാം ഒരുമിച്ചു കൂട്ടായി പ്രവർത്തിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാസ്റ്റർ ബെൻസൺ യോഹന്നാന്റെ ( കേരള) പ്രാർത്ഥനയോടെ യോഗത്തിനു തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി ഡാർവിൻ എം.വിത്സൺ, ട്രഷറർ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്, വൈസ് പ്രസിഡന്റ് ജെറ്റ്സൺ സണ്ണി, ഷൈജു മാത്യു എന്നിവർ ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളെപ്പറ്റിയും, വിവിധ പ്രോജക്ടുകളെക്കുറിച്ചും, ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ എബിൻ അലക്സ്( കാനഡ) സംഗീത ആരാധനയ്ക്കു നേതൃത്വം നൽകി. ദിനപത്രം ചീഫ് എഡിറ്റർ അഷേർ മാത്യു മധ്യസ്ഥ പ്രാർത്ഥന നയിക്കുകയും, വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ജിനു വർഗീസ്( കേരള), അഡ്വ. സുകു തോമസ്( ഡൽഹി), പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ( ബീഹാർ), ഡോ.സാബു പോൾ( ഒമാൻ), പാസ്റ്റർ അലക്സ് പൊൻവെലിൽ( കർണാടക), പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ(യുഎഇ), റജി കെ.ബഥേൽ(ഖത്തർ), പാസ്റ്റർ ഷാജി വർഗീസ്( മഹാരാഷ്ട്ര), പാസ്റ്റർ ജെയ്‌സൺ കുഴിവിള( ബഹ്‌റൈൻ), ഇവാ.ജോയ് നെടുംകുന്നം(ഗുജറാത്ത്‌), ബിനു തിരുവല്ല(കുവൈറ്റ്‌), ഫെയ്ത്(ഒമാൻ), ഡോ.പീറ്റർ ജോയ്( ശ്രദ്ധ), ഷോളി വർഗീസ്( അപ്പർ റൂം), ബിൻസൺ കെ.ബാബു( ഡെയിലി ന്യൂസ് പേപ്പർ), ഷെറിൻ ബോസ്( മാഗസിൻ),
ബ്ലെസ്സൺ ചെറുവക്കൽ(നൈജീരിയ), ഷിബു വർഗീസ് (യുഎസ്എ) എന്നിവർ ആശംസകൾ അറിയിച്ചു. പ്രോജക്ട് ഡയറക്ടർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് കൃതജ്ഞത അറിയിച്ചു. കർണാടക ചാപ്റ്റർ രക്ഷാധികാരി പാസ്റ്റർ ഭക്തവത്സലന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും മീറ്റിംഗ് അനുഗ്രഹമായി സമാപിച്ചു. എല്ലാവരുടെയും പങ്കാളിത്തംകൊണ്ട് ആറാമത് ക്രൈസ്തവ എഴുത്തുപുര വാർഷിക യോഗം വലിയ വിജയമായിരുന്നു. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ തത്സമയം സംപ്രേഷണം ഉണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.