ഇന്നത്തെ ചിന്ത : പ്രസംഗം, പ്രബോധനം, ശാസന | ജെ.പി വെണ്ണിക്കുളം

അധ്യക്ഷൻ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ തീത്തോസിന്റെ ലേഖനത്തിൽ വായിക്കുന്നു. ഒരു സഭയിലെ എല്ലാവരും ഒരുപോലെ അംഗീകരിക്കാത്തവയാണ് വചന ഘോഷണം, പ്രബോധനം, ശാസന എന്നിവ. ക്രിസ്തുവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ പൂർണ്ണ ഗൗരവത്തോടെ ചെയ്യേണ്ട കാര്യങ്ങളാണിവ. ഇതിൽ ‘ശാസന’  ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടാറില്ല. കാരണം, അവരുടെ തെറ്റുകളെ ആരും ചൂണ്ടിക്കാണിക്കുന്നത്‌ അവർക്ക് ഇഷ്ടമല്ല. വചനം പറയുന്നത്, കേൾവിക്കാരനു പാപബോധം വരുമാറ് ഹൃദയത്തിൽ കുത്തുകൊള്ളും വിധം ശാസിക്കുക എന്നാണ്. പലപ്പോഴും ശാസനയുടെ മുൻപിൽ മുഖം തിരിച്ചു കളയുന്ന സമൂഹത്തെയാണ് ഇന്ന് കാണുന്നത്. ‘ഇതൊക്കെ ഞാനെത്ര കണ്ടതാണ് എന്നെ തിരുത്താൻ വരേണ്ട’ എന്ന മനോഭാവം നല്ലതല്ല. വചനത്തിനു മുൻപാകെ വിറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ജീവിതം ഒരു പരാജയം തന്നെയാണ്. ഇവന് ഇത്രയും ഒക്കെ പറയുവാൻ യോഗ്യതയുണ്ടോ എന്നു തീത്തോസിനെക്കുറിച്ചു ചോദിക്കാൻ ഇടയുള്ളതിനാലാണ് പൗലോസ് മുൻകൂട്ടി അവനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. കാരണം, തീത്തോസിനെ ആരും തുഛീകരിക്കരുത് എന്നു പൗലോസിന് ആഗ്രഹമുണ്ടായിരുന്നു.

വേദഭാഗം: തീത്തോസ് 2

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.