ആശ്വാസ ഗാനവുമായി യു.കെയിൽ നിന്നും പി.വൈ.പി.എ അംഗങ്ങൾ

ലണ്ടൻ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ ആശ്വാസഗാനവുമായി യു.കെ. & അയർലൻഡ് റീജിയൻ പി.വൈ.പി.എ യിലെ മുപ്പതിലധികം സഹോദരീ സഹോദരങ്ങളും, ക്രൈസ്തവ ഗാനരംഗത്തെ പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രിയും, ചന്ദ്രലേഖയും ഒരുമിക്കുന്ന കൊളാബ് വീഡിയോ ഗാനം ബുധനാഴ്ച റിലീസ് ചെയ്യുന്നു. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിലും മറ്റ്‌ പ്രമുഖ സോഷ്യൽ മീഡിയ പേജുകളിൽ കൂടിയും ഗാനം ശ്രോധാക്കളിൽ എത്തിക്കാനാണ് സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജാണ് ഈ വീഡിയോയ്ക്ക് ആശംസ പറഞ്ഞിരിക്കുന്നത്. ഏവർക്കും ഈ ഗാനം അനുഗ്രഹമായിരിക്കുമെന്നതിൽ ഉറപ്പുണ്ടെന്ന് പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ മനോജ് അബ്രഹാം (പ്രസിഡന്റ്) പാസ്റ്റർ സീജോ ജോയ് (വൈസ് പ്രസിഡന്റ്) എബിൻ എബ്രഹാം (ആക്ടിങ് സെക്രട്ടറി) ജോസ് കുഞ്ഞച്ചൻ (ട്രഷറർ) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.