ജീവൻ നിലനിർത്താനായി അടിയന്തിര സഹായം തേടുന്നു

മൂത്തേടം ഗ്രാമപഞ്ചായത്തിൽ കാട്ടികല്ല് താമസിക്കുന്ന കോടാകേരിൽ തങ്കച്ചൻ
ശ്വാസകോശത്തിലെ രോഗബാധ കാരണം കോഴിക്കോട് മുക്കം KMCT മെഡിക്കൽ കോളേജിൽ സർജറി ചെയ്തിരുന്നു. എന്നാൽ സർജറി പരാജയപ്പെട്ടു.

post watermark60x60

രണ്ടു മാസത്തിനുശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വീണ്ടും സർജറിക്ക്‌ വിധേയമായി. അതും പൂർണ്ണമായി വിജയിച്ചില്ല. രണ്ടു ഹോസ്പിറ്റലുകളിലായി നടത്തിയ സർജറിക്കും, പരിശോധനകൾക്കും, മരുന്നിനുമായി പത്തുലക്ഷത്തോളം രൂപ ഇതുവരെ ചിലവായി.

നാളിതുവരെ അടുത്ത ബന്ധുക്കളുടെ സഹായവും കടം വാങ്ങിയുമാണ് ചികിത്സ നടത്തിയത്. ഇനിയും മുന്നോട്ടു പോകാൻ യാതൊരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലാണ് തങ്കച്ചൻ്റെ കുടുംബം സഹായ അഭ്യർത്ഥന നടത്തുന്നത്.

Download Our Android App | iOS App

വീട്ടിൽ വിശ്രമത്തിലായിരൂന്ന
തങ്കച്ചൻ കഴിഞ്ഞ ദിവസം രക്തം ഛർദിച്ചതിനെ തുടർന്ന് കോഴിക്കോട് BM ഹോസ്പിറ്റലിൽ അഡ്മിറ്റായി. വിവിധ പരിശോധനയ്ക്കും ആഞ്ജിയോഗ്രാം ഉൾപ്പെടെയുള്ള ചികിത്സക്കുമായി വീണ്ടും 4 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുന്നു.

പ്രാരാബ്ദങ്ങളുമായി അന്നന്നത്തെ ജീവിതം കഷ്ടിച്ചു കഴിഞ്ഞുപോയിരുന്ന തങ്കച്ചൻ്റ കുടുംബത്തിന് ഈ തുക ഒരുവിധത്തിലും താങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. അവസാനമായ ഒരു പ്രതീക്ഷ എന്ന നിലയിലാണ് ഈ സഹായ അഭ്യർത്ഥന നടത്തുന്നത്.

എല്ലാവരും പ്രയാസത്തിലാണ്, എങ്കിലും സഹായിക്കാൻ കഴിയുന്നവർ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു.
നിലമ്പുർ പാലാങ്കര അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭാ വിശ്വാസിയാണ് തങ്കച്ചൻ

ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നു.

തങ്കച്ചന്റെ ബാങ്ക് അക്കൗണ്ട്
നമ്പർ ചുവടെ ചേർക്കുന്നു.

K.B. Thankachan
A/C No. 67180898611
SBI Edakara
IFSC SBIN0070710
ഫോൺ: 9449 711 840

-ADVERTISEMENT-

You might also like