“Break the Chain & Take the Prize” ഓൺലൈൻ സംഗീത മത്സരം രണ്ടാം ഘട്ടത്തിലേക്ക്

ഒമാൻ : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നടത്തുന്ന ഓൺലൈൻ സംഗീത മത്സരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ട മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 81 പേരാണ് രണ്ടാംഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്നലെ മുതൽ രണ്ടാംഘട്ടം മത്സരാർത്ഥികളുടെ പാട്ടുകൾ ക്രൈസ്തവ എഴുത്തുപുരയുടെ ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തു തുടങ്ങി. സോഷ്യൽ മീഡിയകളിലെ ലൈക് ഷെയർ എന്നിവയും വിധി നിർണ്ണയത്തിനായി പരിഗണിക്കുന്നുണ്ട്.
ജൂൺ പകുതിയോടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്തുന്നതിനാണ് സംഘാടകർ പദ്ധതിയിടുന്നത്. ക്രൈസ്തവ സംഗീത ലോകത്തിന് പരിചിതരായവർ വിധികർത്താക്കളായി പങ്കെടുക്കുന്ന ഈ മത്സരത്തിൽ, ഓൺലൈൻ സംഗീത മത്സരങ്ങളിലെ ഏറ്റവും മികച്ച സമ്മാനമാണ് വിജയികൾക്ക് ലഭിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading