സാന്ത്വനസ്പർശമായി പി. സി. ഐ ഗാന്ധി നഗർ യൂണിറ്റ്

പി. ജി. വർഗീസ്

കോട്ടയം: കൊറോണ കാലത്തിൽ അഗതികൾക്കും ആലംബഹീനർക്കും സാന്ത്വനമായി മാറുകയാണ് പി. സി. ഐ. ഗാന്ധി നഗർ യൂണിറ്റ്. മാർച്ച്‌ മാസത്തിൽ
യൂണിറ്റ് അംഗങ്ങളിൽ നിർദ്ധനർ ആയിട്ടുള്ളവർക്ക് ഭക്ഷണകിറ്റും സാമ്പത്തീക സഹായവും നൽകിയിരുന്നു. ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട 50 കുടുംബങ്ങൾക്ക് പലചരക്കു കിറ്റും, പച്ചക്കറി കിറ്റും വിതരണം ചെയ്തു. കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ബേബി ഫുഡ്‌ വിതരണം ചെയ്തു. മെയ് മാസത്തിൽ ഭക്ഷണകിറ്റുകളും, വസ്ത്രങ്ങളും, നൽകി. തീർത്തും ഒറ്റപെട്ടു കിടക്കുന്ന തുരുത്തുകളിൽ താമസിക്കുന്ന പ്രായം ഉള്ള മാതാപിതാക്കൾക്ക് കപ്പയും, മീനും, മുട്ടയും വിതരണം ചെയ്തു. ഈ കൊറോണ കാലത്തിൽ ഒരു കൊച്ചു യൂണിറ്റിന് ഇതൊക്കെ ചെയ്യാൻ സാധിച്ചതു ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്ന സേവനങൾ ആണെന്ന് പ്രവർത്തനഉത്ഘാടനം നിർവഹിച്ച പി. സി. ഐ കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി. എ. ജെയിംസ് പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് ആണ്.ഇന്നും 30 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

-Advertisement-

You might also like
Comments
Loading...