പാകിസ്ഥാനിൽ വിമാന അപകടം

കറാച്ചി: പാകിസ്ഥാനില്‍ വന്‍ വിമാനദുരന്തം. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണത്. 91യാത്രക്കാരും വിമാനജീവനക്കാരുമുള്‍പ്പെട 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ക്ക് ജീവഹാനി ഉണ്ടായെന്ന് വ്യക്തമല്ല.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് കഷ്ടിച്ച്‌ ഒരുമിനിട്ട് മാത്രമുള്ളപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പെട്ടന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പറയുന്നത്. വീടുകള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നുവീണത്.

നിരവധി വീടുകള്‍ തകര്‍ന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് നിന്ന് കറുത്തപുക ഉയരുന്നുണ്ട്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. പാകിസ്ഥാന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

-Advertisement-

You might also like
Comments
Loading...