വിശ്വാസ സമൂഹത്തിന് കൈത്താങ്ങായി പത്തനംതിട്ട ചർച്ച് ഓഫ് ഗോഡ് വെസ്റ്റ് സെന്റർ

ഡിനു മോനച്ചൻ

പത്തനംതിട്ട: കൊറോണ എന്ന മഹാമാരി സമൂഹത്തിൽ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിരിക്കുന്ന ഈ സമയത്ത് വിശ്വാസി സമൂഹത്തിന് കൈത്താങ്ങായി മാറിയിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട സെന്റർ. സെന്റർ മിനിസ്റ്റർ തോമസുകുട്ടി ഏബ്രഹാമിന്റെ നേതൃത്വത്തിൽ ആദ്യഘട്ടമായി സെന്ററിലെ ശുശ്രൂഷകന്മാർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.

News Middle Advt Banner

ഇപ്പോൾ രണ്ടാം ഘട്ടമായി സെന്ററിലെ സഭകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിശ്വാസി കുടുംബങ്ങളിൽ ആഹാരസാധനങ്ങളുടെ കിറ്റ് എത്തിച്ചിരിക്കുന്നു. സെന്റർ മിനിസ്റ്റർ തോമസുകുട്ടി എബ്രഹാമിന്റെ പ്രയത്ന ഫലമായാണ് ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു. മറ്റു ചില പദ്ധതികൾ കൂടി പാസ്റ്റേഴ്സിനും വിശ്വാസി സമൂഹത്തിനും വേണ്ടി തയ്യാറായി വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading