ഇന്നത്തെ ചിന്ത : ദർശനമുള്ളവനെ ഓടിക്കാൻ ആർക്കും സാധ്യമല്ല | ജെ.പി വെണ്ണിക്കുളം

യെരൂശലേമിന്റെ ചുറ്റുമതിൽ പണിയാനുള്ള ദൗത്യവുമായാണ് നെഹെമ്യാവ് സ്വന്ത ദേശത്തെക്കു മടങ്ങി എത്തിയത്. പണി ആരംഭിച്ചപ്പോൾ മുതൽ എതിർപ്പുകൾ ഉണ്ടായിരുന്നു. നിരുത്സാഹത്തിന്റെയും പരിഹാസത്തിന്റെയും വാക്കുകൾ കേട്ടു നെഹെമ്യാവും യഹൂദാജനവും പതറിയില്ല. ‘ഈ അസ്ഥികൾ ജീവിക്കുമോ’ എന്നു യെഹെസ്‌കെലിനോട് ചോദിച്ചപ്പോൾ ‘ദൈവം അറിയുന്നു’ എന്നായിരുന്നല്ലോ മറുപടി. പ്രാർത്ഥിക്കുന്ന നെഹെമ്യാവിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ല എന്ന ശക്തമായ സന്ദേശമാണ് ഈ പുസ്തകം നമുക്ക് നൽകുന്നത്. എതിർക്കാം, പക്ഷെ തോല്പിക്കാനാവില്ല എന്ന സത്യം ഇതു പഠിപ്പിക്കുന്നു. പ്രിയരെ, ദർശനമുള്ളവനെതിരെ ശത്രു എത്ര ഒളിയമ്പുകൾ എയ്താലും അവനു ഒരു ദോഷവും വരികയില്ല. സംഭവിക്കാൻ പോകുന്നത് ദൈവം അവനു മുന്നമേ കാണിച്ചു കൊടുക്കും. അതെ, ദൈവത്തിനു പ്രവർത്തിക്കാനുളള സമയത്തെ തടുക്കാൻ ആർക്കും സാധ്യമല്ല.

post watermark60x60

വേദ ഭാഗം: നെഹമ്യാവ് 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like