ഐ.പി.സി ശുശ്രൂഷകമാരുടെ സ്ഥലംമാറ്റം ജൂൺ 21 നു മുൻപ്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സഭാ ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റം സംബന്ധിച്ചു പുതിയ തീയതി പ്രസിദ്ധപെടുത്തി അറിയിപ്പ് പുറത്തിറക്കി. ഇതനുസരിച്ചു സഭാശുശ്രൂഷകന്മാർ ജൂൺ മാസം 21 ണ് മുൻപായി നിയമിച്ച സ്ഥലങ്ങളിൽ ചുമതല ഏൽക്കണം.
അറിയിപ്പിന്റെ പൂർണ രൂപം ചുവടെ :

post watermark60x60

ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റത്തിന്റെ ഓർഡർകൾ ക്രമീകരിച്ച് അയക്കുവാൻ തുടങ്ങിയ സമയത്താണ് ലോക്ഡൗൺ ഉണ്ടായത് ആയത് ഇപ്പോഴും തുടരുകയാണ് ഈ സമയം സ്ഥലം മാറ്റം സംബന്ധിച്ച് വലിയ ആശങ്കകൾ ശുശ്രൂഷകൻമാക്കും സഭകൾക്കും ഉണ്ടായിരുന്നു, എന്നാൽ ഈ മാസം 18തീയതി മുതൽ ലോക് ഡൗണിൽ വലിയ ഇളവുകളാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ പ്രസ്ബിറ്ററി അംഗങ്ങളെയും വിളിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു, രണ്ട് പ്രസ്ബിറ്ററി അംഗങ്ങൾ ഒഴികെ ബാക്കി എല്ലാവരും സ്ഥലം മാറ്റം നടപ്പാക്കണം എന്നാവശ്യപ്പെട്ടു, സെന്റർ ശുശ്രൂഷകൻമാരിൽ ഭൂരിപക്ഷവും ഈ അഭിപ്രായം തന്നെ പ്രസ്ബിറ്ററിയെ അറിയിച്ചു.

പ്രസ്ബിറ്ററിയുടെ തീരുമാനപ്രകാരം സ്ഥലം മാറ്റം ഉള്ള ശുശ്രൂഷകൻമാർ ജൂൺ മാസം 21ന് മുമ്പ് പുതിയ സ്ഥലങ്ങളിൽ ചുമതല ഏറ്റെടുക്കേണ്ടതാണ് സ്ഥലംമാറ്റ ഉത്തരവുകൾ എല്ലാ സെന്റർ ശുശ്രൂഷകൻമാർക്കും കൊറിയർ വഴി അയച്ചിട്ടുണ്ട്.

Download Our Android App | iOS App

ജില്ലക്കകത്ത് നിലവിൽ യാത്രാ വിലക്കില്ല ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റം ഉള്ളവർ നിയമന ഉത്തരവിന്റെ പകർപ്പ് മേലധികാരികളെ കാണിച്ച് യാത്രാനുമതി വാങ്ങേണ്ടതാണ്.

സ്ഥലം മാറുന്ന ശുശ്രൂഷകൻമാർക്ക് യാത്ര അയപ്പ് നൽകുന്നതിനായി പൊതുയോഗം കൂടുവാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകളിൽ പോയി യാത്ര പറയേണ്ടതാണ്. സഭാകമ്മിറ്റി ശുശ്രൂഷകനെ ഉചിതമാംവണ്ണം യാത്ര അയക്കേണ്ടതാണ് അതുപോലെ പുതുതായി വരുന്ന ശുശ്രൂഷകനെ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

ലോക്ഡൗൺ ഇളവുകൾ ലഭിച്ച ഈ സമയത്ത് പൊതു സഭായോഗം ഇല്ലെങ്കിലും ദൈവമക്കൾ ശുശ്രൂഷകനെയും കുടുംബത്തെയും സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യേണ്ടതുമാണ്. നമ്മുടെ മദ്ധ്യേ ശുശ്രൂഷ ചെയ്യുന്ന ഒരു ദൈവദാസനും കുടുംബവും ബുദ്ധിമുട്ടുകൾ അനുഭവിക്കരുത് എന്ന് ഹൃദയ പൂർവം ഓർപ്പിക്കുന്നു.

ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലഘട്ടം വേഗം കഴിയുകയും ഐപിസി യിൽ പുതിയ ഉണർവ് ഉണ്ടാകുന്നതിനും നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാമെന്ന് ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിക്ക് വേണ്ടി സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ പറഞ്ഞു.

-ADVERTISEMENT-

You might also like