മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി ഐ.പി.സി ജനറൽ കൗൺസിൽ

കുമ്പനാട് : ദുരിതം വിതച്ചു ലോകമെമ്പാടും വ്യാപിക്കുന്ന കോവിഡ്-19എന്ന മഹാമാരിക്ക് മുമ്പിൽ പ്രതിസന്ധിയിലായ സമൂഹത്തിന് സ്വാന്തനമായി ഐപിസി പ്രസ്ഥാനവും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ കുമ്പനാട് ജനറൽ കൗൺസിൽ ഓഫീസിൽ ആറന്മുള എംഎൽഎ വീണാ ജോർജ്ജ് ഏറ്റുവാങ്ങി.

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം. പി ജോർജ്ജ് കുട്ടി, ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവർ ചേർന്ന് പ്രസ്തുത തുക കൈമാറി.

എംഎൽഎയ്ക്ക് വേണ്ടിയും സംസ്ഥാന സർക്കാരിന് വേണ്ടിയും കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ ത്യാഗ പരമായി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്ക് വേണ്ടിയും ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് പ്രാർത്ഥിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഐപിസി പ്രസ്ഥാനത്തിന്റെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.

FCRA പ്രതിസന്ധിക്ക് നടുവിലും സാമ്പത്തിക സഹായം നൽകാൻ മനസ്സ് കാണിച്ച ഐപിസി പ്രസ്ഥാനത്തിന് വീണാ ജോർജ്ജ് എംഎൽഎ നന്ദി പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading