ഇന്നത്തെ ചിന്ത : നടക്കുന്ന വഴിയും നടക്കേണ്ട വഴിയും | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 22:6ൽ വായിക്കുന്നു: ” ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല”.

കുട്ടികൾ നടക്കേണ്ട വഴിയുമുണ്ട് നടക്കുന്ന വഴിയുമുണ്ട്. തങ്ങൾക്കു ഇഷ്ടമുള്ളേടത്തു കൂടെ നടക്കുവാനാണ് അവർ ആഗ്രഹിക്കുന്നത്. ഇന്നത്തെ ലോകത്തിന്റെ വല്ലാത്ത സ്ഥിതികൾ അവരെ കൂടുതൽ സ്വതന്ത്രരാക്കുകയാണ്. വചനം അനുസരിച്ചു ശിക്ഷിച്ചു വളർത്തുവാൻ കഴിയാതെ പോകുന്നതിൽ ദുഃഖിതരായ അനേകം മാതാപിതാക്കൾ ഇന്നുണ്ട്. പല രാജ്യങ്ങളിലെയും നിയമം മക്കളെ തല്ലാൻ അനുവദിക്കുന്നുമില്ല. എന്നാൽ ബൈബിൾ പറയുന്നത് തള്ളിക്കളയാൻ പറ്റുമോ?
സദൃശ്യവാക്യങ്ങൾ 19:18 പറയുന്നു: പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു. മക്കൾ ദൈവം നൽകിയ ദാനമാണ് എങ്കിലും ശിക്ഷണവും ശാസനയും അവരുടെ വളർച്ചയിൽ അനിവാര്യമായ ഘടകങ്ങളാണ്. ദാവീദ് ശിക്ഷിക്കാതെ വളർത്തിയ മകനാണ് അബ്ശാലോം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. അതുകൊണ്ടു കുഞ്ഞുങ്ങളെ നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുക.
എഫെസ്യർ 6:1,2,3 വാക്യങ്ങളിൽ കാണുന്നത് ഇങ്ങനെ: മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.
“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

ധ്യാനം : സദൃ 22
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading