ലേഖനം: കാലിൽ തട്ടിയ കല്ല് | ബ്ലെസ്സൺ ജോൺ

ദൈവ സന്നിധിയിൽ ഉള്ള വീഴ്ചയാണ് വിശ്വാസ ജീവിതത്തിന്റെ തുടക്കം.
ദാവീദ് പറഞ്ഞതുപോലെ ദൈവകരങ്ങളിൽ വീഴുന്നത് നമ്മുക്ക് നല്ലതു.അവന്റെ കരുണ വലുതല്ലോ.
വീഴ്ച അല്ലെങ്കിൽ ഒരു സമർപ്പണത്തോടു കൂടിയ കീഴടങ്ങൽ ആയിരിക്കേണം വിശ്വാസ ജീവിതത്തിന്റെ തുടക്കം.
എന്നാൽ ഈ കീഴടങ്ങൽ ഒരു തോൽവിയല്ല മറിച്ചു ഒരു വിജയത്തിന്റെ തുടക്കം ആണ് എന്ന് തിരിച്ചറിയാൻ കഴിയുന്നെങ്കിലെ അത് നമ്മുടെ ജീവിതത്തിൽ അർത്ഥമുള്ളതും, ഫലമുള്ളതുമായി പരിണമിക്കു.
വചനം പറയുന്നു
□1 പത്രൊസ് 2:6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.

നാം അവനിലുള്ള ശ്രേഷ്ഠതയും മാന്യതയും നമ്മുടേതാക്കി തീർക്കുന്നു എങ്കിൽ. ശ്രേഷ്ഠവും മാന്യവുമായോരു ഒരു കീഴടങ്ങൽ ആണ് നമ്മുടെ കീഴടങ്ങലും.

ഫെർഡിനന്ദ് ചെവ്വൽ എന്ന ഫ്രഞ്ച് പോസ്റ്റുമാൻ പണി തീർത്ത “ഐഡിയൽ പാലസ് ” എന്ന കൊട്ടാരം നമ്മുടെ ചിന്തകളെ ഉണർത്തുന്നതാണ് .

തന്റെ ജീവിത ഓട്ടത്തിനിടയിൽ ഒരു കല്ലിൽ തട്ടി ഉള്ള വീഴ്ച വെറും വീഴ്ച ആയി തീർന്നില്ല ഫെർഡിനന്റിന്റെ
ജീവിതത്തിൽ ,ഐഡിയൽ പാലസ് എന്ന വലിയ ഒരു കൊട്ടാരത്തിന്റെ നിർമ്മിതിയ്ക്കു കാരണമായി തീർന്നു എന്ന് ചരിത്രം പറയുന്നു.

എപ്പോഴോ തന്റെ സ്വപ്നത്തിൽ തനിക്കു ലഭിച്ചതും ,താൻ മനഃപൂർവ്വം മറന്നുപോയതും, പുറത്തു പറയുവാൻ
മടിച്ചിരുന്നതുമായ തന്റെ സ്വപ്ന കൊട്ടാരത്തിന്റെ ചിന്തകളെ വീണ്ടും ചികഞ്ഞെടുത്തതായിരുന്നു ആ വീഴ്ച.

താൻ വീഴുവാനിടയായ കല്ല് അദ്ദേഹം പരിശോധിച്ചപ്പോൾ, അത് വെള്ള ഒഴുക്കിൽ മിനുസം
വന്നതും കാലപ്പഴക്കത്തിൽ
ഉറച്ചതുമായി വിശേഷത ഉള്ളതായി കണ്ടു .അത് സൂക്ഷിച്ചു എന്ന് മാത്രമല്ല, തുടർന്ന് പോസ്റ്റുമാനായ തന്റെ പോക്കിലും വരവിലും കൂടുതൽ ആ ഗുണങ്ങൾ ഉള്ള ആ കല്ലുകൾ ശേഖരിച്ചു. തുടക്കം തന്റെ കോട്ടിന്റെ പോക്കറ്റുകൾ ആയിരുന്നു എങ്കിൽ ,പിന്നീട് ബാസ്കറ്റുകൾ ഉപയോഗിച്ച് ശേഖരിച്ചു. തുടർന്ന് ശേഖരണം വർദ്ധിപ്പിച്ചു ട്രോളി ഉപയോഗിച്ചും ആ കല്ലുകൾ അദ്ദേഹം ശേഖരിച്ചു.
മുപ്പതു വർഷത്തോളം അദ്ദേഹം ഈ രീതിയിൽ കല്ലുകൾ ശേഖരിച്ചു.
പിന്നീട് സിമെന്റും മണ്ണും കൂട്ടി ഉപയോഗിച്ചു ഇന്ന് ഐഡിയൽ പാലസ് എന്ന് അറിയപ്പെടുന്ന കൊട്ടാരം അദ്ദേഹം നിർമ്മിച്ച് എന്ന് ചരിത്രം പറയുന്നു.

തന്റെ വീഴ്ച ,ഉറങ്ങിക്കിടന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനു കാരണമായി തീർന്നു.

പാപം കെടുത്തിക്കളഞ്ഞ നമ്മുടെ സ്വപ്നങ്ങൾക്ക്, തിളക്കം നൽകുന്ന ഒരു കല്ല് ദൈവം സീയോനിൽ നമ്മുക്കായി ഇട്ടിരിക്കുന്നു.

ദൈവ സന്നിധിയിൽ നമ്മുടെ
വീഴ്ച ,നമ്മുടെ നഷ്ട സ്വപ്നങ്ങളെ ഉണർത്തുന്നതെങ്കിൽ ആ കല്ലിന്റെ ഗുണങ്ങൾ നാം നമ്മുടെ ജീവിതത്തിൽ ശേഖരിക്കുവാൻ ഒരുങ്ങും.ആ ഗുണങ്ങൾ നമ്മുക്ക് ഒരിക്കൽ നഷ്ടമായ വാഗ്ദ്വത്ത നാടിന്റെ സാഷാത്കാരമാണ്. എന്നാൽ ഗുണങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ, അതെ കല്ല് നമ്മുടെ ജീവിതത്തിൽ വീഴ്ചയ്ക്കും,ന്യായ വിധിക്കും കാരണമാകുന്ന ഇടർച്ച കല്ലും തടങ്കൽ പാറയും ആയി തീരുന്നു.

നമ്മുടെ വീഴ്ച, നമ്മുടെ ഉയർച്ചക്കുള്ളതാക്കി തീർക്കുവാൻ അധികം അധികമായി അവന്റെ ഗുണങ്ങളെ നമ്മുടെ ഗുണങ്ങളാക്കി തീർത്തു നമ്മുടെ സ്വപ്നനാട് നമ്മുക്ക്
സാക്ഷാത്കരിക്കാം ദൈവം സഹായിക്കട്ടെ.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.