ചെറു ചിന്ത : പിശാചിനെ തന്ത്രങ്ങളെ തിരിച്ചറിയുക | അനീഷ്. ആർ

ഫിലിപ്പിയർ ലേഖനം. 3:14 അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം പറയുന്നു. ഒന്നു ഞാൻ ചെയ്യുന്നു: പിന്നിലുള്ളത് മറന്നും മുൻപിൽ ഉള്ളത് ആഞ്ഞു കൊണ്ടും ക്രിസ്തു യേശുവിൽ ദൈവത്തിന്റെ പരമ വിളിയുടെ വിരുന്നിനായി ലാക്കി ലേക്ക് ഓടുന്നു. പൗലോസിന് ലഭിച്ച വിളിയുടെഅടിസ്ഥാനത്തിൽ വിരുന്നു ശാല ലക്ഷ്യമാക്കി പൗലോസ് ഓടുകയാണ്. ക്രിസ്തീയ ജീവിതം ഒരു ഓട്ടകളത്തിന് സദൃശ്യമാണ്. നമുക്ക് ലഭിച്ച വിളിയെ ലക്ഷ്യമാക്കി നാമും വിരുന്നു ശാലയെ ലക്ഷ്യമാക്കി ഓടുകയാണ്. എന്നാൽ നാം ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കാൻ പിശാച് പല തന്ത്രങ്ങൾ മെനഞ്ഞ് നമ്മുടെ ക്രിസ്തീയ യാത്ര തകർത്തുകളയാൻ പദ്ധതി ഇടുമ്പോൾ അവന്റെ തന്ത്രങ്ങളെ നാം തിരിച്ചറിയണം. ദൈവം മനുഷ്യനെ സൃഷ്ടിച്ച ഏദനിൽ ആക്കി. ദൈവം ആയിട്ടുള്ള കൂട്ടായ്മ ബന്ധത്തിൽ മനുഷ്യനെ ആക്കി ദൈവവുമായുള്ള നിത്യമായ വാസത്തെ പിശാച് തന്ത്രങ്ങൾ മെനഞ്ഞ് അതിനെ തകർത്തു കളയുവാൻ ഇടയായത് പോലെ നമ്മുടെ നിത്യത ലക്ഷ്യമാക്കിയുള്ള യാത്രയിൽ അവൻ തന്ത്രങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന നമ്മുടെ ജീവിത വിശുദ്ധിയെ നഷ്ടപ്പെടുത്തി കളയുവാൻ പദ്ധതി ഒരുക്കുമ്പോൾ. നമ്മുടെ ജീവിത വിശുദ്ധിയെ കാത്തുസൂക്ഷിച്ചും കൊണ്ട് നമുക്ക് ഒരുക്കിവെച്ചിരിക്കുന്ന ആ വിരുന്നു ശാല ലക്ഷ്യമാക്കി. നമ്മുടെ ക്രിസ്തീയ യാത്രയിൽ പിശാചിനെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് യാത്ര ചെയ്യുവാൻ ദൈവം നമുക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അനീഷ്. ആർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.