അനുസ്മരണം: ഡോ.രവി സഖറിയാസ്‌ |റവ. ഡോ. ഇടിച്ചെറിയ നൈനാൻ

ദൈവത്തിന്റെ ദാസനായ രവി സഖറിയാസ് കിഴക്കിനെയും പടിഞ്ഞാറിനെയും സ്വജീവിതത്തിലും ശുശ്രൂഷയിലും കൂടിച്ചേർത്ത്‌, ലോകത്തെ തന്റെ ഇടവകയാക്കിയ അനുഗൃഹീത വ്യക്തിത്വമാണ്‌.

ഒരു ഉപദേശസംരക്ഷകവാക്താവ്‌ എന്ന നിലയിൽ, അദ്ദേഹത്തിന്റെ താത്വിക, ദാർശനിക ഇടപെടലുകൾ സംശയാലുക്കളെ വിശ്വസിക്കുവാനും വിശ്വാസികളെ ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചു. നിരീശ്വരവാദത്തിന്റ ‘ഓക്ക്‌, തേക്ക് മരങ്ങളാൽ’ ഇരുണ്ടതും ഇടതൂർന്നതുമായ “universe-city”ളുടെ ഘോരവനങ്ങളിൽ സംഭ്രമത്തോടെ യാത്ര ചെയ്തിരുന്ന ദശലക്ഷക്കണക്കിന് യുവ പണ്ഡിതർക്ക്‌ അദ്ദേഹം ജീവവെളിച്ചം പ്രകാശിപ്പിച്ചു.
ധിഷണാശാലിയായ ഒരു ബൗദ്ധിക സംരക്ഷകൻ എന്ന നിലയിൽ, ക്രിസ്തുവിന്റെ സത്യമാർഗ്ഗത്തിലൂടെ ഹൃദയങ്ങളെ മനസ്സിനോടും ശരീരത്തോടും സംയോജിപ്പിക്കുന്നതിൽ അദ്ദേഹം പരിശുദ്ധാത്മാവിന്റെ സഹശുശ്രൂഷകനായിരുന്നു. ഒരുപക്ഷേ, ലോകം കണ്ടിട്ടുള്ള ഏറ്റവും പ്രശസ്തനായ ‘ഏഷ്യൻ ക്രിസ്ത്യാനി’ ആയിരിക്കും ഡോ. രവി സക്കറിയാസ്‌. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച സാധു സുന്ദർസിംഗിനെപ്പോലെ ക്രിസ്തീയഗോളത്തിൽ ഗൃഹപ്രീയവ്യക്തിത്വമായി അദ്ദേഹം മാറി. ഇന്ത്യയിൽ നിന്ന്‌ വിശാലലോകത്തിന്‌ ദൈവം നൽകിയ ഈ സമ്മാനം ക്രിസ്തുവിന്റെ സൗരഭ്യവാസന ആയതിൽ നമുക്ക് അഭിമാനിക്കാം. അദ്ദേഹം ‘തന്റെ പോരാട്ടം നന്നായി നടത്തിയില്ലേ?’
“Soli Deo gloria”! (ദൈവത്തിനു മാത്രം എല്ലാ മഹത്വവും അർപ്പിക്കുന്നു.)

റവ. ഡോ. ഇടിച്ചെറിയ നൈനാൻ പിഎച്ച്ഡി,
മുൻ പ്രിൻസിപ്പൽ, ഐപിസി സെമിനാരി, കോട്ടയം
റിട്ട. പ്രൊഫസർ NT, SAIACS,
വൈസ് പ്രസിഡന്റ്, ESAF സൊസൈറ്റി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.