ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2022 ൽ ഒക്കലഹോമയിൽ നടക്കും

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒക്കലഹോമ: കോവിഡ് 19 ഭീതി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2022 ഓഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ വെച്ച് നടത്തുവാൻ തീരുമാനമായതായി നാഷണൽ കമ്മറ്റി ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ ഔദ്യോഗികമായി അറിയിച്ചു.

post watermark60x60

ശുശ്രൂകന്മാരുടെ നേതൃത്വ സമ്മേളനം ഓഗസ്റ്റ് 3 ന് ആരംഭിക്കും. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ 2021 ഓഗസ്റ്റ് 3 മുതൽ ഉണ്ടായിരിക്കും. വൈറസ് ബാധയില്‍ നിന്നും ലോക ജനതയ്ക്ക് മുഴുവൻ വിടുതല്‍ ലഭിക്കുവാന്‍ ഒരുമിച്ച് ഏവരും പ്രാർത്ഥിക്കണമെന്നും ഇതുവരെ നൽ‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നാഷണല്‍ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like