ലേഖനം : നിർബന്ധങ്ങൾ അടിച്ചേല്പിക്കാത്ത ജീവിതം | ബ്ലെസ്സൺ ജോൺ

നിർബന്ധിത ലോക്ക് ഡൌൺ കാലങ്ങൾ താമസിയാതെ മാറും എന്നാൽ കൊറോണ എന്ന വൈറസ് നമ്മുടെ ഇടയിൽ കുറെ കാലം കൂടെ ഒക്കെയും കാണും.അപ്പോൾ എന്ത്,എങ്ങിനെ എന്നുള്ളതാണ് നമ്മുക്ക്
മുൻപോട്ടുള്ള ചിന്ത.

ദൂരം പാലിക്കുക, മാസ്ക് ,ഗ്ലൗസ് തുടങ്ങിയ പ്രതിവിധികൾ പ്രാവർത്തികമാക്കി ഉപയോഗപ്പെടുത്തുക കൂടാതെ പ്രതിരോധ ശക്തി കൂട്ടുവാനുള്ള ആഹാരങ്ങൾ ആഹാര ക്രമത്തിൽ ഉൾപെടുത്തുക. മഹാമാരി ജീവന് ഭീക്ഷണി ആകാതിരിക്കുവാൻ നിർബന്ധങ്ങൾ ഒന്നുമില്ലാതെ ഇതൊക്കെയും ചെയ്യുവാൻ നാം കടമ്പെട്ടിരിക്കുന്നു.

ആത്മീയഗോളത്തിൽ വിശുദ്ധിയും വേർപാടും ഒക്കെയും പറയുമ്പോൾ പുച്ഛത്തോട് നോക്കി കാണുന്ന ഒരു സമൂഹമുണ്ട്. നിർബന്ധപൂർവ്വം ഇതൊക്കെയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുക്ക് മുന്നിൽ നിർബന്ധങ്ങൾ ഒന്നുമില്ല ക്രിസ്തു നമ്മുക്ക് നൽകിയൊരു
നല്ലൊരു മാതൃക മാത്രമാണ് നമ്മുക്ക് മുൻപിൽ ഉള്ളത്.

ദാനിയേൽ പ്രവചനത്തിൽ നാം ഇപ്രകാരം കാണുന്നു
▪ദാനീയേൽ1:3 അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു
▪1:4 അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.
▪1:5 രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.
ബാബിലോണിയൻ ഭാഷയും വിദ്യയും
പഠിക്കുവാൻ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും
ഭൗതീക ജീവിതവുമായി ബന്ധപെട്ടു
ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ടെങ്കിലും
വേർപെട്ട ജീവിതം തിരഞ്ഞെടുക്കുവാൻ ആ ബാലന്മാർ തീരുമാനിച്ചു ഉറച്ചു.

▪ദാനീയേൽ1:8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.
▪1:12 അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.
▪1:13 അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.

നിർബന്ധങ്ങൾ ഒന്നും അവരുടെ മേൽ ഇല്ലായിരുന്നു എന്നാൽ അതവരുടെ ആവശ്യമായിരുന്നു. സിംഹത്തിന്റെ കുഴിയിലും ,തീ കുണ്ഡത്തിലും വേർപാടിന്റെ ജീവിതം
വിശുദ്ധിയുടെ ജീവിതം അവരുടെ ജീവനിലും വലിയാതായിരുന്നു എന്നതിനാൽ ഭയപെട്ടില്ല.
എന്നാൽ അത് അവരുടെ ജീവന് വേണ്ടിയായിരുന്നു അല്ലെങ്കിൽ യഥാർത്ഥ ജീവനെ അവർ തിരിച്ചറിഞ്ഞിരുന്നു.

▪ദാനീയേൽ 1:15 പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.

വേർപാടും വിശുദ്ധിയും ആത്മീകബലമാകുന്നു ,വിശ്വാസിയെ സംബന്ധിച്ചിടത്തോളം. സിംഹകുഴിക്കും , അഗ്നികുണ്ഡത്തിനും തകർക്കാൻ കഴിയാത്ത ജീവന് വേണ്ടിയുള്ള പോരാട്ടമാകുന്നു നാം കഴിക്കുന്നത്. അവിടെ ദൈവം ഇറങ്ങിവരുന്ന കാഴ്ച നമ്മുക്ക് കാണുവാൻ കഴിയും.
ദൈവത്തിന്റെ സാന്നിധ്യം
അവിടെയൊക്കെയും നമ്മോടു കൂടിരുന്നു നമ്മെ സഹായിക്കുകയും
ബലപ്പെടുത്തുകയും ചെയുന്നതാകുന്നു.
അടിച്ചേൽപ്പിക്കുന്ന ഒരു നിർബന്ധം നമ്മുക്കുമേൽ ഇല്ല എന്നാൽ നാം പിന്തുടരേണ്ടതിനു അവൻ നല്ലൊരു മാതൃക നമ്മുക്ക് നൽകിയിരിക്കുന്നു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.