കവിത: നിൻ മുഖ ദർശനം… | രാജൻ പെണ്ണുക്കര

നിൻ മുഖം കാണ്മാൻ
ആശയേറുന്നുള്ളിൽ …
എത്ര നാൾ എണ്ണി ഞാൻ
പാർത്തിടേണം……

post watermark60x60

നിൻ ചാരേ അണയും
നിൻ മാർവിൽ ചാരും
ആ നല്ല നാളിനായി
കാത്തിരിപ്പൂ…..

കണ്ണുനീർ മാറും
എൻ ദുഃഖങ്ങൾ തീരും
നിൻ മുഖം ഞാൻ അന്നു
കണ്ടിടുമ്പോൾ…..

Download Our Android App | iOS App

എൻ വ്യഥ മാറിടും
എൻ ഭീതി നീങ്ങിടും
നിൻ മൃദുസ്വരം ഒന്നു
കേട്ടിടുമ്പോൾ…..

ശുഭ്രമായി തീർന്നിടും
എൻ ദേഹം അന്ന്
നിൻ മൃദു സ്പർശനം
വന്നിടുമ്പോൾ…..

കഷ്ടമാം ചൂളയിൽ
ഞാനൊന്നു വീണപ്പോൾ
എൻ ചാരെ നി അന്നു
ഇറങ്ങി വന്നു…..

പാശങ്ങൾ എരിഞ്ഞു പോയ്‌
കനലിന്മേൽ നടന്നു ഞാൻ
യേശു എൻ പക്ഷമായ്
തീർന്നതിനാൽ……

സോദരർ മറന്നിടും
കൂട്ടുകാർ കൈവിടും
എൻ യേശുവോ എന്നും
മാറാത്തവൻ……

നിൻ സ്നേഹത്താൽ എന്നെ
പൊതിഞ്ഞീടണേ എന്നും
നിൻ തിരു സന്നിധേ
അണയും വരെ….

എൻ ഹൃദയ വാഞ്ഛ
അത് ഒന്നു മാത്രമേ
നിൻ സന്നിധിയിൽ
ഒന്നു എത്തിടേണം……

ആ പളുങ്കു നദി തീരത്ത്
അന്നു ഞാൻ എത്തിടും
എൻ നാഥനോടൊപ്പം
സദാ വാഴാൻ……

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

You might also like