ഐ.സി.പി.എഫ് ത്രിദിന വിർച്വൽ റിട്രീറ്റിന് തുടക്കമായി

ഐസിപിഎഫിന്റെ ആഭിമുഖ്യത്തിൽ ഒരു വിർച്ച്വൽ റിട്രീറ്റ് മെയ് 13,14,15 (ബുധൻ,വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഫെയ്സ്ബുക്കിലൂടെ ലൈവായി നടത്തപ്പെടുന്നു. “ക്രിസ്തു കേന്ദ്രീകൃത ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 മണിമുതൽ ഉച്ചകഴിഞ്ഞ് 04:30 വരെയാണ് ദിവസവും റിട്രീറ്റ് നടക്കുന്നത്. വിവിധഭാഷകളിലുള്ള ഗാനങ്ങൾ, സന്ദേശങ്ങൾ, ജീവിതസാക്ഷ്യങ്ങൾ, കോറാണാനന്തര ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി ചർച്ച, ചോദ്യോത്തരവേള, പ്രേക്ഷകർക്കും പങ്കുചേരാൻ കഴിയുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ റിട്രീറ്റയിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

തെക്കൻ കേരളം, കർണാടക, വടക്കേ ഇന്ത്യ, വടക്കുപടിഞ്ഞാറ് മേഖലകളിൽ നിന്ന് ഇന്ന് (മെയ് 13)നും മലബാർ, തമിഴ്നാട്, മധ്യഭാരതം, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖലകളിൽ നിന്ന് മെയ് 14നും ആന്ധ്ര, തെലങ്കാന, ബിഹാർ-ഒഡീഷ, അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്ന് മെയ് 15നും ലോകമെമ്പാടുമുള്ളവർക്ക് ഇന്റർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ്(facebook.com/icpfofficial) എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ഈ റിട്രീറ്റ് തത്സമയം ലഭ്യമാകും. ഐസിപിഎഫിന്റെ ഈ പ്രഥമസംരംഭത്തിന് സാക്ഷികളാകുവാൻ ആഗോള വിശ്വാസസമൂഹത്തെ ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി ഡോക്ടർ ജയിംസ് ജോർജ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.