അനുസ്മരണം : മരുഭൂമിയില്‍ മറഞ്ഞിരുന്ന അപ്പൊസ്‌തലന്‍ പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോനച്ചായന്‍) | റോസി ഫിലിപ്പ്* (എല്‍. എം സെക്രട്ടറി, ക്രിസ്ത്യന്‍ ഫെയിത്ത് അസ്സെംബ്ലി )

*മരുഭൂമിയില്‍ മറഞ്ഞിരുന്ന അപ്പൊസ്‌തലന്‍ പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോനച്ചായന്‍)*

ദൈവം കാലാ കാലങ്ങളായി ഓരോ ദൈവ മക്കളെയും വിളിച്ചു വേര്‍തിരിക്കുന്നതിന്റെ ഉദ്ദേശ്യം ഒന്നു മാത്രം. റോമർ 8:29 തന്റെ പുത്രന്റെ പുനരുദ്ധാനത്തോടു നാം അനുരൂപരാകുക എന്നതാണത്.

*വെറും ചുരുക്കം ചിലര്‍ക്ക് കാണുന്ന ചില സവിശേഷതകള്‍. ആത്മാക്കള്‍ക്ക് വേണ്ടി ഇടിവില്‍ നിന്നു മണിക്കൂറുകള്‍ കരയുന്നവന്‍. മാസങ്ങള്‍ ഉപവസിക്കുന്നവന്‍.
*ആത്മാക്കളെ നേടുവാന്‍ എന്തു ത്യാഗവും എത്ര ദൂരത്തില്‍ ഓടുവാനും യാത്ര ചെയ്യുവാനും മടിക്കാത്തവന്‍.
* തന്റെ ഈ ആഗ്രഹം മൂലം വിവിധ ഭാഷക്കാരെ കര്‍ത്താവിനായി നേടുവാനും അവിടെ ഒക്കെ ആലയം പണിയാനും അനാഥാലയം സ്ഥാപിക്കുവാനും അനേക കുഞ്ഞുങ്ങള്‍ക്ക് പിതാവായി തീരുവാനും ഇട വന്നു.
* മറ്റുള്ളവരെ വളര്‍ത്തുന്ന നായകൻ. ആത്മീയ കഴിവും താല്പര്യവും ഉള്ളവരെ, അതു കുഞ്ഞുങ്ങളില്‍ കണ്ടാലും അവരെ വളർത്തി മുന്‍ നിരയില്‍ കൊണ്ട് വരുന്ന ഒരു വ്യക്തി ആയിരുന്നു താന്‍.
തന്നില്‍ ഞാന്‍ കണ്ടിരുന്ന വിശേഷാല്‍ ഇന്നത്തെ ദൈവ ദാസന്‍മാര്‍ എന്നു പറയുന്നവരില്‍ കാണാത്ത ചില സവിശേഷതകള്‍.
* തന്റെ ജീവിതം ആയിരുന്നു തന്റെ പ്രസംഗം. അതു കൊണ്ട് 800 ല്‍ പരം ആത്മാക്കളെ സ്നാനപെടുത്തുവാൻ ദൈവം തന്നില്‍ കൂടി സാധിപ്പിച്ചു.
*തന്റെ ജീവിതത്തിന്റെ മുഴുവന്‍ ലക്ഷ്യവും ആഗ്രഹവും ക്രിസ്തുവിനെ ദിനം തോറും അടുത്തറിയുക എന്നതായിരുന്നു. ആകയാല്‍ 40 വർഷത്തെ ഗൾഫ് ജീവിതം ധന സമ്പാദനത്തിനോ മാനത്തിനോ സ്ഥാനത്തിനോ ഒന്നും ആഗ്രഹം ഇല്ലാതെ എപ്പോഴും ക്രിസ്തു വിനെ പ്രസാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ആയിരുന്നു തന്റെ ജീവിതം. അതിന്‌ ഞങ്ങൾ സാക്ഷികള്‍ ആണ്.
: അദ്ദേഹത്തിന്റെ വചന വിശുദ്ധിയും ജീവിത വിശുദ്ധിയും കര്‍ക്കശമായ ശാസനകളും കാണുമ്പോള്‍ ഇദ്ദേഹം പൗലോസിന്റെ കാലത്തുള്ള ഒരു അപ്പോസ്ഥലന്‍ ആണെന്നു പോലും ചിന്തിച്ചു പോയിട്ടുണ്ട്.
*പൗലോസ് പറഞ്ഞതു പോലെ സഭയെയും കുടുംബത്തെയും നന്നായി ഭരിച്ചു നടത്തിയ ഒരു ദൈവ ദാസന്‍ ആയിരുന്നു. തന്റെ ഭാര്യ മറിയാമ്മ തോമസ്, മക്കള്‍ ബ്ലസി & വിനു, ബെറ്റ്സി & ബിനു, ബിനോയ്‌ & ആൻസി ഇവര്‍ സഭയ്ക്കും സമൂഹത്തിനും മാതൃക ഉള്ളവരായി ജീവിക്കുന്നു.
*” വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണു ഭാഗ്യം”. തന്റെ ജീവിതത്തിലൂടെ താന്‍ അതു തെളിയിച്ചു.
ഈ നീണ്ട വർഷത്തെ സുവിശേഷ വേലയില്‍ ലഭിച്ചതു മുഴുവന്‍ ദൈവ വേലയ്ക്കും സുവിശേഷത്തിനും അശരണരുടെയും പാവപെട്ടവരുടെയും കണ്ണീര്‍ ഒപ്പുന്നതിനായി ഉപയോഗിക്കപെട്ടു. ഈ ലോക് ഡൗണിൽപോലും മിച്ചം ആയി തന്റെ അകൗണ്ടിൽ ഉണ്ടായിരുന്ന പണവും താന്‍ ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് അയച്ചു കൊടുക്കുവാന്‍ താന്‍ മരിക്കുന്ന ദിവസം വരെ ഇടവന്നു.
*മരുഭൂമിയില്‍ അറിയപ്പെടാത്ത ഒരു അപ്പൊസ്ഥലനായി താന്‍ ജീവിച്ചു. കാരണം ഇന്നു വരെയും ഒരു പബ്ലിസിറ്റിയ്ക്കോ ഒരു മീഡിയ വഴിയോ താന്‍ ചെയ്ത പ്രവൃത്തികളെ മറ്റുള്ളവരെ അറിയിക്കാന്‍ താന്‍ ബദ്ധപ്പെട്ടില്ല. പലരും തന്നെ ഇതിനായി സമീപിച്ചപ്പോളും താന്‍ ചെയ്യുന്നത് ദൈവം അറിഞ്ഞാല്‍ മതി എന്നായിരുന്നു പ്രതികരണം.
* എല്ലാവര്‍ക്കും എപ്പോഴും ഒരു ആത്മീയ പിതാവ് ആയിരുന്നു. ഇന്നത്തെ ആത്മീയഗോളത്തില്‍ പല ദൈവ ദാസന്‍മാരും അവരുടെ കടമകള്‍ ചെയ്തു തൃപ്തിപെടുംപോൽ ഈ ആത്മീയ പിതാവ് തന്റെ മക്കള്‍ എല്ലാം നിത്യതയില്‍ എത്തണം എന്ന് നല്ല വണ്ണം ആഗ്രഹിക്കുകയും അവരെ എല്ലാം പേര് പറഞ്ഞ് രാത്രി യാമങ്ങളില്‍ എഴുന്നേറ്റു പ്രാർത്ഥന കഴിക്കുകയും അവരുടെ ക്ഷീണങ്ങളിൽ താങ്ങി നടത്തുകയും ചെയ്യുമായിരുന്നു.
തന്റെ ദിനചര്യയുടെ ഭാഗം ആയിരുന്ന ചില വിഷയങ്ങൾ.

മണിക്കൂറുകള്‍ ആത്മാക്കളെ ഓര്‍ത്തു കരയുക, ഉപവസിക്കുക, വചനം വായിച്ചു ധ്യാനിക്കുക, ആത്മാവില്‍ ആരാധിക്കുക എന്നിവ ചുരുക്കം ചിലത്. അങ്ങനെ പതിവു പോലെ വ്യാഴാഴ്ച വൈകിട്ട് (മെയ് 7 2020) വചനം വായിച്ചു ധ്യാനിച്ചു കൊണ്ടിരിക്കേ ഒരു അസ്വസ്ഥ വരുകയും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആശുപത്രി കിടക്കയില്‍ വെച്ച് തന്റെ സ്വന്ത കരങ്ങള്‍ മാറില്‍ വെച്ചു പ്രാര്‍ത്ഥിച്ചു ദൈവത്തിനു സ്തോത്രം പറഞ്ഞ് തന്റെ പ്രാണന്‍ കര്‍ത്താവില്‍ ഏല്പിച്ചു നിദ്ര പ്രാപിച്ചു.
ഇന്ന് ആത്മീയ ഗോളത്തില്‍ ഇതു പോലുള്ള ഭക്തന്‍മാർക്ക് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൈവ സ്വഭാവം ഉള്ള ഇതു പോലെ ചില ഭക്തന്‍മാര്‍ എഴുന്നേല്‍ക്കുവാൻ ഇതു വായിക്കുന്ന ചിലര്‍ക്ക് എങ്കിലും ഇട വരട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രിയ ദൈവ ദാസനെ, തല്ക്കാലം കണ്ണീരോടെ വിട, വീണ്ടും കാണാം എന്ന പ്രത്യാശയോടെ….

ROSY PHILIP
L.M SECRETARY
CHRISTIAN FAITH ASSEMBLY.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.