കവിത: ഉൾമിഴി തുറന്നപ്പോൾ | ഷീന ടോമി
എൻ നിനവുകളും കനവുകളും
എൻ അകതാരിൻ തുടിപ്പുകളും
എൻ ഉൾപ്പൂവിൻ നൊമ്പരങ്ങളും
എൻ മിഴിയോരം തുളുമ്പുന്നതും
എൻ ഗമനത്തിൻ ചാരുതയും
എൻ ജീവൻ തൻ ചേതനയും
എൻ നെടുവീർപ്പിൻ തീക്ഷ്ണതയും
എൻ മനനത്തിൻ തീവ്രതയും

എൻ നാവിൽ ഉതിരും മൊഴികളും
എൻ പ്രാണൻ ഉരുകും വേദനയും
എൻ വിഹ്വലത തൻ കനലുകളും
ഇത്രമേൽ നീ അറിയുന്നതെങ്ങനെ ..?
നിൻ കരം എൻ മേലുള്ളതും
നിൻ ആത്മാവിനെ ഒളിക്കാനാവാത്തതും
സ്വർഗ്ഗപാതാളസമുദ്രങ്ങളിൽ
ഒരുപോൽ എന്നെ നടത്തുന്നതും
Download Our Android App | iOS App
ഇരുൾ തിങ്ങും ഇരവുപോലും
പകൽ പോൽ പ്രകാശിക്കുന്നതും
ഈ പരിജ്ഞാനം അത്യത്ഭുതം …
ഗ്രഹിച്ചിടാനാവാത്തവണ്ണം ഉന്നതം …
എൻ അന്തരംഗങ്ങളെ നിർമ്മിച്ചതും
അമ്മ തൻ ഉദരത്തിൽ മെടഞ്ഞതും
പിണ്ഡാകാരത്തിൽ നിൻ മിഴി എന്നെ കണ്ടതും
ഇവയെല്ലാം നിൻ മൊഴിയായിരുന്നതും
ഇങ്ങനെ ഭയങ്കരമായ്.. അതിശയമായ്..
എന്നെ സൃഷ്ട്ടിച്ച് പാലിക്കയാൽ
എന്നും ഞാൻ നിന്നെ വാഴ്ത്തും
എൻ പ്രാണന്റെ പ്രാണനാം പൊന്നീശനെ …