വിജയകരമായി എക്സൽ സൂം കിഡ്സ് കോൺഫറൻസ് സമാപിച്ചു

തിരുവല്ല: എക്സൽ മിനിസ്ട്രിസ് zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി നടത്തിയ മെഗാ കോൺഫറൻസ് സമാപിച്ചു. മെയ് 6 ബുധനാഴ്ച്ച 5 മുതൽ 7 വരെ എക്സൽ സൂം കിഡ്സ് പ്രോഗ്രാം എന്ന പേരിലാണ് പ്രോഗ്രാം നടന്നത്. റവ. സി.സി. തോമസ് (ഓവർസീർ ചർച്ചു ഓഫ് ഗോഡ്) ഉത്ഘാടനം ചെയ്ത പരിപാടിയിൽ 500 ലധികം കുട്ടികൾ പങ്കെടുത്തു. ലോക്ക് ഡൗൺ സാഹചര്യത്തിൽ പോലും കുട്ടികൾകായി ഇത്തരം പ്രോഗ്രാമുകൾ ചെയ്യുന്ന എക്സൽ മിനിസ്ട്രിസിന്റെ പ്രവർത്തനങ്ങളെ പ്രേത്യകം അദ്ദേഹം അനുമോദിച്ചു. ആഗോള തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു ആദ്യമായാണ് ഇത്തരം ഒരു പ്രോഗ്രാം കുട്ടികൾക്കായി നടക്കുന്നത്.

post watermark60x60

ബിനു വടശേരിക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഡയറക്ടർ ആയി അനിൽ ഇലന്തൂർ, ഷിനു തോമസ് എന്നിവരും കോർഡിനേറ്റർസ് ആയി ബെൻസൺ വര്ഗീസ്, സുമേഷ് സുകുമാരൻ എന്നിവരും പ്രവർത്തിച്ചു. ബാബു തോമസ് അങ്കമാലി, ജോബി കെ.സി, ഷിബു കെ. ജോൺ, സാംസൺ ആർ.എം., ഗ്ലാഡ്‌സൺ ജെയിംസ്, പ്രീതി ബിനു, ജിൻസി അനിൽ തുടങ്ങിയവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.
ഇത്തരത്തിൽ ഒരു പരിപടി ആദ്യമായാണ് നടക്കുന്നത് എന്നും ഇതു അനേകർക്ക് ആശ്വാസവും അനുഗ്രഹവും ആകും എന്നു റവ. തമ്പി മാത്യു പറഞ്ഞു. റവ. തോമസ് എം പുളിവേലിൽ ആശംസകൾ അറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ സൂമിൽ കുട്ടികൾക്കായും യുവജനങ്ങൾക്കുമായി എക്സൽ സൂം പരിപാടികൾ നടക്കും.

-ADVERTISEMENT-

You might also like