കാൻസർ കെയർ യൂണിറ്റിന് മെഡിസിനുകൾ എത്തിച്ചു നൽകി കുതിരച്ചിറ സിഎസ്ഐ മാതൃകയായി

ലിജോ ഡേവിഡ് കുതിരച്ചിറ

പുനലൂർ : പുനലൂർ താലൂക്ക് ഹോസ്പ്പിറ്റലിലെ കാൻസർ കെയർ യൂണിറ്റിന് അത്യാവശ്യമായി വേണ്ട കീമോതെറാപ്പി അനുബന്ധ മെഡിസിനുകൾ കുതിരച്ചിറ സിഎസ്ഐ ചർച്ച് വികാരിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഷാഹിർഷയ്ക്ക് കൈമാറി.കേരളത്തിൽ വളരെ ദൗർലഭ്യം നേരിടുന്ന ഈ മെഡിസിനുകൾ ഈ ലോക്ക് ഡൌൺ കാലയളവിൽ മൂന്നാംതവണയാണ് എത്തിച്ചു നൽകുന്നത്. പുനലൂർ താലൂക്ക് ഹോസ്പ്പിറ്റൽ കാൻസർ കെയർ യൂണിറ്റിന് അടുത്ത ഏതാനും മാസങ്ങളിലേക്ക് അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇവർ എത്തിച്ചു നൽകിയത്.കേരളത്തിലെ ആദ്യത്തെ കാൻസർ കെയർ യൂണിറ്റ് ആയ പുനലൂർ താലൂക്ക് ഹോസ്പിറ്റൽ ഇപ്പോൾ അനേകം രോഗികൾക്ക് പ്രത്യേകിച്ച് RCC തിരുവനന്തപുരത്തെ ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇത് ഒരു വലിയ ആശ്വാസമായി തീരുകയാണ്. ഈ ജീവൻരക്ഷാമരുന്നുകൾ കൊണ്ട് അനേകം രോഗികളുടെ ചികിത്സ പുനരാരംഭിക്കാൻ സാധിക്കും.

കുതിരച്ചിറ സിഎസ്ഐ ചർച്ചിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ ലോക്ക് ഡൌൺ സമയത്ത് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് നടത്തികൊണ്ടിരിക്കുന്നത്.ആവശ്യമായ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണവും ആയിരത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തുകയുണ്ടായി. ഇതോടൊപ്പം കിടപ്പുരോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ചും കൊടുത്തും ഡയാലിസിസ് ചെയ്യേണ്ടവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയും,ആതുരാശ്രമങ്ങളിൽ ഭക്ഷണവും, ഭഷ്യധാന്യവും എത്തിച്ചു നല്കിയും ഇവരുടെ സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.സർഗ്ഗമയ ചാരിറ്റബിൾ ട്രസ്റ്റിന്റയും അഭ്യുദയ കാംഷികളായ അനേകം സുമനസ്സുകളുടെ സഹായം സ്വികരിച്ചു കൊണ്ടാണ് ഈ നന്മ പ്രവർത്തനം ഇവർ നടത്തി വരുന്നത്.ഇന്ന് 320000 രൂപ വിലയുള്ള മരുന്നുകളാണ് എത്തിച്ചു നൽകിയത്.ഈ ലോക്ക് ഡൌൺ കാലയളവിൽ ഇതുവരെ 7 ലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ 3 ഘട്ടങ്ങളിലായി എത്തിച്ചു നല്‌കിയെന്ന് ഭാരവാഹികൾ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.