ബ്ലസിങ് ഹോം സഹായഹസ്തം പതിമൂന്നാം ദിവസം പിന്നിട്ടു

പാസ്റ്റർ പി.സി തോമസ്

പഞ്ചാബ്: ബ്ലസിങ് ഹോം അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം പതിമൂന്നാം ദിവസം പിന്നിട്ടു. ഈ ലോക് ഡൗൺ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാർ, വിശ്വാസികൾ, മറ്റ് ഇതര വിഭാഗത്തിൽ പെട്ട ജനങ്ങൾ, എന്നിവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ നൂറുകണക്കിന് കുടുംബങ്ങളെ 13-ആം ദിവസവും സഹായിച്ചു. ഇപ്പോൾ ഏകദേശം 1200 കുടുംബങ്ങൾക്ക് കിറ്റുകളും, സാമ്പത്തികവും, മാസ്കും നൽകി.

ഇൗ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് പാസ്റ്റർ പി.സി തോമസ് (ഫൗണ്ടർ പ്രസിഡൻറ്) ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ബ്ലെസ്സിംഗ് പ്രവർത്തനങ്ങൾ പഞ്ചാബിൽ ആരംഭിക്കുകയും ഇന്ന് ഇതിന്റെ കീഴിൽ സഭകൾ, ഒരു മിഷൻ സ്കൂൾ, ചിൽഡ്രൻസ് ഹോം, തയ്യൽ പരിശീലന കേന്ദ്രം മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തപ്പെടുന്നു. ഡിസംബർ മാസത്തിൽ മുന്നു ഓർഫൻ പെൺകുട്ടികളുടെ വിവാഹവും നടത്തപെട്ടുവെന്നും പാസ്റ്റർ പി.സി തോമസ് ക്രൈസ്തവ എഴുത്തുപുരയോട്‌ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.