അനുസ്മരണം: ക്രിസ്തുവിനായി നല്ല ഓട്ടം ഓടി തികച്ച ധീര പോരാളിക്ക് താത്കാലിക വിട | ഡെൻസൺ ജോസഫ് നെടിയവിള

ഒമാനിലെ ക്രിസ്തീയ ഭടനും ധീര പോരാളിയും പ്രാർത്ഥനാ വീരനും ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സഭയുടെ നല്ല ഇടയനുമാണ് പാസ്റ്റർ തോമസ് വർഗീസ്(71) (തലവടി കുഞ്ഞുമോൻ). യുവജനങ്ങളുടെ ഇടയിൽ മാതൃകാ പുരുഷനും സഭാ വിശ്വാസികളുടെ മുമ്പിൽ വിശ്വാസ വീരനും യാഗപീഠത്തിങ്കൽ ഏലിയാവിനെ പോലെ മുട്ടുകുത്തി ദൈവ സാന്നിധ്യം പകർന്നു കൊടുക്കുന്ന ഒരു അഭിഷിക്തൻ ആയിരുന്നു ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ  അപ്പച്ചൻ.

ഒരു സഭ ഇടയൻ എന്നതിലും ആടുകളുടെ അവസ്ഥകളെയും ആവശ്യങ്ങളെ മനസ്സിലാക്കി അവർക്കു വേണ്ടി കരഞ്ഞ് ഇടിവിൽ നിൽക്കുന്ന അനുഗ്രഹിക്കപ്പെട്ട
ഒരു അഭിഷിക്തനെയാണ്
സഭയ്ക്ക് നഷ്ടമായത്. ഒമാൻ ഫെയ്ത് അസംബ്ലിക്ക് മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനേകർ സഭകളും ഹാപ്പി ഹോം എന്ന് ഓർഫനേജ് യും തുടങ്ങുവാൻ ദൈവദാസിനെ ദൈവം ഉപയോഗിച്ചു. ഒരു നല്ല സ്വഭാവത്തിന് ഉടമയും ഉപദേശത്തിൽ നിൽക്കുന്നവനും
അതുപോലെ മാതൃകയായി ജീവിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു.

സഭയുടെ മുമ്പിൽ മുഖം നോക്കാതെ ദൈവവചനം മറകൂടാതെ വിളിച്ചുപറയാൻ മടിയില്ലാത്ത ഒരു അനുഗ്രഹിക്കപ്പെട്ട ദൈവ ഭൃത്യൻ ആയിരുന്നു. ഇടയൻമാർക്ക് നല്ല മാതൃകയും വിശുദ്ധിക്ക് ഒരു പോറലും ഏൽക്കാത് തന്നെത്താൻ സൂക്ഷിക്കപ്പെട്ട ഒരു വിലയേറിയ ദാസൻ ആയിരുന്നു. തന്റെ എളിമയും താഴ്മയും അനേകർക്ക് മാതൃക തന്നെയാണ് പാസ്റ്റർ തോമസ് വർഗീസ്.

1949ൽ , ആലപ്പുഴ ജില്ലയിൽ, തലവടി എന്ന ഗ്രാമത്തിൽ, അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളായ ശ്രീ തോമസിനെയും ശോശാമ്മയുടെ മകനായി ജനിച്ചു. 1968, ഡിസംബർ 8-ാം തീയതി പാസ്റ്റർ പി എം ഫിലിപ്പിന്റെ കൈ കീഴിൽ സ്നാനപ്പെട്ടു. അനന്തരം തലവടി ചർച്ച് ഓഫ് ഗോഡ് തന്നിലൂടെ ഉടലെടുത്തു. ജോലിക്ക് വേണ്ടി ഡൽഹിയിലേക്ക് പോയി. എങ്കിലും ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു. അങ്ങനെ ഹരിയാനയിലെ സോനിപത്തിൽ ഐപിസി ചർച്ച്‌ രൂപം കൊടുത്തു.

തന്റെ ജോലിയോട് ബന്ധത്തിൽ ഒമാനിൽ എത്തുകയും 1991-1992 ഈ കാലഘട്ടത്തിൽ തന്റെ ഭവനത്തിൽ തന്നെ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സഭ ആരംഭിക്കുകയും കഴിഞ്ഞ കാൽനൂറ്റാണ്ട് ദൈവസഭയെ
നടത്തുകയും ചെയ്തു. ഇന്ന് ഒമാനിൽ പലയിടങ്ങളിലായി 19 സഭകൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ ഇന്ത്യയിൽ 56 വേല സ്ഥലങ്ങളുണ്ട്.

ഭാര്യ : മേരിക്കുട്ടി
മക്കൾ : ബ്ലെസി, ബെറ്റസി, ബിനോയ്‌. മൂന്നു കുടുംബങ്ങളും കർത്താവിന്റെ വേലയ്ക്ക് കൈത്താങ്ങായിരിക്കുന്നു.

എനിക്ക് ആത്മീയ ശുശ്രൂഷയ്ക്ക് എല്ലാ പിന്തുണയും നൽകിയ വാത്സല്യം പിതാവിനെ പുനരുദ്ധാരണത്തിന് പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ..

ഡെൻസൺ ജോസഫ് നെടിയവിള

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading