ഗുജറാത്തിൽ നല്ല ശമര്യാക്കാരനായി സുവി.ജോയി പ്രകാശ്

ബറോഡ: കൊറോണ വൈറസ് പല കുടുംബങ്ങളുടെയും വരുമാനവും ജീവിതവും താറുമാറാക്കിയപ്പോൾ ആരോരുമില്ലാതെ വഴിയിൽ കഴിയുന്നവരുടെ അടുക്കലേക്ക് ആശ്വാസത്തിന്റെ, കരുതലിന്റെ കരവുമായി ഒരു സുവിശേഷകനും കുടുംബവും.
ഇന്ത്യയിൽ കൊറോണ വ്യാപനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഗുജറാത്തിലെ ബറോഡയിൽ തെരുവിൽ കഴിയുന്നവർക്കാണ് ഈ ലോക് ഡൗൺ കാലത്തു, കഴിഞ്ഞ 11വർഷമായി വിവിധ സുവിശേഷ പ്രവർത്തനങ്ങളുമായി ഗുജറാത്തിൽ സ്ഥിര താമസമാക്കിയ സുവി. ജോയി പ്രകാശും കുടുംബവും ആഹാരവുമായി ഇറങ്ങിയത്. ഇതിനോടകം തന്നെ വിവിധ പ്രവർത്തനങ്ങളിലൂടെ പല ഗ്രാമങ്ങളിലും ക്രിസ്തു സ്നേഹം വെളിവാക്കിയിട്ടുണ്ട് ഈ കുടുംബം.

2018 ൽ ഗുജറാത്തിൽ വച്ചുണ്ടായ ഭയാനകമായ അപകടത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ തന്റെ ഭാര്യയും ഈ പ്രവർത്തനത്തിന് തനിക്കൊപ്പമുണ്ട്. സമൂഹവ്യാപനം തടയാനുള്ള കടുത്ത നിയന്ത്രണത്തെ തുടർന്ന് ഇപ്പോൾ ഇവർ പോലീസിനോട് ചേർന്ന് ആഹാര വിതരണം നടത്തുന്നു. ഈ പ്രവർത്തനങ്ങളെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.