വിര്‍ച്വല്‍ റിയാലിറ്റി ലോകം വളരുന്നു, ഇനി വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചും… 

2016 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച പാസ്റ്റര്‍ ഡി.ജെ.സോട്ടോ തന്‍റെ ഒക്കുലസ് റിഫ്റ്റ് VR ഹെഡ്സെറ്റും ധരിച്ചു AltSpaceVR എന്ന വി.ആര്‍ സോഷ്യല്‍ മീഡിയ സന്ദര്‍ശിക്കുമ്പോള്‍, അത് ലോകത്തിലെ ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചിന്‍റെ തുടക്കം ആയിരിക്കും എന്ന് താന്‍ വിചാരിച്ചിരുന്നില്ല. AltSpaceVRല്‍ ലോഗിന്‍ ചെയ്ത രണ്ടാം ദിനം വിര്‍ച്വല്‍ ലോകത്തില്‍ തന്റെ ആദ്യ പ്രഭാഷണം നടത്തി പാസ്റ്റര്‍ സോട്ടോ. ചില പ്രസംഗം കേള്‍ക്കാന്‍ ആരും തന്നെ ഉണ്ടാവില്ല, മറ്റു ചില ദിവസങ്ങളില്‍ ഒരു ഡസനില്‍ പരം  ആളുകളും. 

അതെ സമയം തന്നെ മറ്റൊരിടത്ത് അരക്ക് കീഴ്പോട്ടു തളര്‍ന്നു ആശുപത്രി മുറിയില്‍ ആയിരുന്ന ഹെന്‍ട്രീ എന്ന കുട്ടിക്ക് ചര്‍ച്ചില്‍ പങ്കെടുക്കണം എന്നുള്ള അതിയായ ആഗ്രഹം കണ്ട ബ്രയന്‍ ലിയോപോള്‍ട് എന്ന യുവാവ് അവനു വേണ്ടി ഒരു അമിറ്റി ക്രിസ്ത്യന്‍ ചര്‍ച്ച് എന്ന പേരില്‍ ഒരു 3D VR വീഡിയോ ആപ്പ് നിര്‍മിച്ചു കൊടുത്തു. അലിസ്റ്റര്‍ ക്ലാര്‍ക്ക്സണ്‍ എന്ന മറ്റൊരു യുവാവ് ഒരു വിര്‍ച്വല്‍ റിയാലിറ്റി ബൈബിള്‍ ആപ്പ് നിര്‍മിച്ചു കൊണ്ടിരിക്കുകയായിരുന്നു.  

സോട്ടോയുടെയും ബ്രയന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ട അലിസ്റ്റര്‍, എന്ത് കൊണ്ട് നമ്മുക്ക് ഒരുമിച്ചു പ്രവര്‍ത്തിച്ചു കൂടാ എന്ന് അവരോടു ചോദിച്ചു. അങ്ങനെ ആണ് വിര്‍ച്വല്‍ ലോകത്തില്‍ 10 മാസം ചിലവഴിച്ച ശേഷം ലോകത്തിലെ ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചിനു ആരംഭം കുറിക്കാന്‍ പാസ്റ്റര്‍ സോട്ടോ തീരുമാനിച്ചതു. AltSpaceVR കൂടാതെ RecRoom, Sansar, High Fidelity തുടങ്ങിയ മറ്റു വിര്‍ച്വല്‍ റിയാലിറ്റി ഗ്രൂപ്പുകളിലോട്ടും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആണ് ഇവരുടെ ശ്രമം. 

വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചില്‍ നിരീശ്വരവാദികള്‍ കൂടുതലായി പങ്കെടുക്കുന്നതും, നിലവില്‍ VR ഹെഡ്സെറ്റുകളുടെ വില കുറഞ്ഞു വരുന്നതും, അലിസ്റ്ററിന്റെ വിര്‍ച്വല്‍ റിയാലിറ്റി ബൈബിള്‍ ആപ്പിന് 25,000ല്‍ പരം ഡൌണ്‍ലോഡുകള്‍ നേടിയതുമെല്ലാം ഇവരെ സംബന്ധിച്ച് വളരെ പ്രോത്സാഹനജനകമായ വാര്‍ത്തകളാണ്.

എല്ലാ ഞായറാഴ്ചയും രാത്രി 11:30നും, തിങ്കളാഴ്ച രാവിലെ 5 മണിക്കുമാണ്‌ ആരാധന സമയം. (ഇന്ത്യന്‍ സമയം). കൂടുതല്‍ വിവരങ്ങള്‍ക്കും, വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചില്‍ പങ്കെടുക്കുന്നതിനും സന്ദര്‍ശിക്കുക : https://www.vrchurch.org/

https://www.facebook.com/virtualrealitychurch/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.