കവിത: ഒരിറ്റു ശാന്തി | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

കവിത

ഒരിറ്റു ശാന്തി

 

കാലമടർന്നിളകുന്നു

post watermark60x60

പിന്നേയും

താണ്ടിടാം ഗിരി നിരകൾ

ഇരുളിന്റെ താഴ്വരകൾ

അകലെയെങ്ങോ

ക്ഷീണിതനാമൊരുവൻ

കാത്തിരിപ്പുണ്ടിറ്റു ശാന്തിക്കായി

തിരിവുകളിലെവിടെയോ നിരാശനാമൊരുവൻ

ഒരു നൊടി കൂടി വൈകുന്നുണ്ട്

മരണകയർ മുൻപിൽ

ഭോഗവും ദാഹവും നീറ്റുന്ന മനസ്സുമായി

ഇരുളിന്റെ നിഴലായി

അലയുന്നു ചിലർ

 

തീരുന്ന നിമിഷങ്ങൾക്കിടയിൽ

പോയിടാമവർ

നിത്യമാമിരുളിന്റെ കയങ്ങളിലേക്ക്

 

ഭ്രാന്തമാം വേഗത്തിൽ ചെല്ലുക നാം

തളരാത്ത മനസ്സും

തുളുമ്പുന്ന സ്നേഹവുമായി

ക്രൂശിത നാഥന്റെ രക്ഷയെ ചൊല്ലാം

ഒരു പക്ഷേ ജീവിക്കാം ചിലർ

നാം നൽകും ആശ്വാസഗീതികൾ കാരണം

പുഷ്പിക്കും ചിലരുടെ ശുഷ്കിച്ച വാടികൾ

നാം നൽകും സ്നേഹത്തിൻ നീഹാരത്തുള്ളിയാൽ

പിന്നേയും താണ്ടുക മേടുകൾ

ഇരുളിന്റെ താഴ്വരകൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like