ലേഖനം: ഉത്തരവാദിത്വം ആരുടേത് | അന്നകുട്ടി ജോൺ, ന്യൂഡൽഹി
ശാസ്ത്ര-സാങ്കേതിക വിദ്യകളും വൈദ്യശാസ്ത്രവും അസാമാന്യ പുരോഗതി കൈവരിച്ചിട്ടുണ്ട് അതിനെയൊക്കെ മറികടന്ന് പലതരത്തിലുള്ള രോഗങ്ങൾ ലോകത്ത പിടി കൂടുന്നതായി കണ്ടുവരുന്നു. ഏതെങ്കിലും ഒരു രോഗം ഉണ്ടാവുകയും അനേകർ അതിനാൽ എന്നാൽ മരിച്ചു വീഴുകയും യും ചെയ്യുന്നു അതിനുള്ള മരുന്നും ഒന്നും ഫലപ്രദമായ ചികിത്സയും കണ്ടുപിടിക്കുമ്പോൾ മറ്റൊരു ഒരു പുതിയ തരം രോഗം ഉണ്ടാകുന്നു. ഏതു വിധേനെയും രോഗങ്ങളുടെ ആകെ തുക അത്യന്തം ഉയർന്ന നിലയിൽ തന്നെയാണ് ഉള്ളത്.

ഈ അടുത്ത കാലത്തായി ലോകത്തെയാകമാനം മുൾമുനയിൽ നിർത്തിക്കൊണ്ട് “covid-19″എന്ന മാരക രോഗം മാനവരാശിയെ മുഴുവൻ പിടികൂടുകയും അതിനാൽ അനേകർ മരിച്ചുവീഴുവാനും ഇടയായി. മിന്നൽ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്ന സകലത്തിന്റെയും സ്തഭനാവസ്ഥയിലാക്കുവാൻ ഈ കൊച്ചു രോഗാണുവിന് കഴിഞ്ഞു എന്നുള്ളതാണിതിന്റെ പ്രേത്യേകത. കൊട്ടാരം മുതൽ കുടിലുവരെ മനുഷ്യർ മരണഭീതിയിലായി. രോഗസൌഖ്യത്തിനായുള്ള അതിയായ ആവശ്യം ഇനിയുംഅവശേഷിക്കുന്നു. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ വേണ്ടതായ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും, സന്നദ്ധസംഘടനകളും, ഡോക്ടർമാർ, നേഴ്‌സ്, പോലീസ് സേന എല്ലാവരും ഈവെല്ലുവിളി ഏറ്റെടുത്തു അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളമൊഴികെ മറ്റെല്ലായിടത്തും സ്ഥിതിഅതീവഗുരുതരമായിത്തന്നെ തുടരുകയാണ്. യഥാർത്ഥ സൗഖ്യം മരീചികയായി മാറുകയാണോ..? ഇനിയും എന്തുചെയ്യുമെന്നു ചിന്തിച്ചു മനുഷ്യർ തങ്ങളുടെ ദേവന്മാരോട് രക്ഷിക്കണമേയെന്നു നിലവിളിക്കുന്നു. ഈ അവസരത്തിൽ പ്രീയ ദൈവമക്കളെ നമുക്ക് എന്തു ചെയ്യാൻ കഴിയും.
വിശുദ്ധ വേദപുസ്തകത്തിൽ, 2 ദിനവൃത്താന്തം 7:14ൽ ഇപ്രകാരം വായിക്കുന്നു: മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടക്കുകയോ, ദേശത്തെ തിന്നു മുടിക്കെണ്ടതിനു വെട്ടുകിളിയോട് കല്പിക്കുകയോ, എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനംതങ്ങളെ തന്നെ താഴ്ത്തി, എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ ഞാൻ സ്വർഗത്തിൽ നിന്ന് കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തികൊടുക്കും.
ഇന്നു മനുഷ്യവർഗത്തെ യകമാനം ബാധിച്ചിരിക്കുന്ന രോഗത്തിന്റെ അഥവാ ശിക്ഷയുടെ ആരംഭം ഏദെനിൽ വച്ചുണ്ടായ ആദി മനുഷ്യരുടെ പാപം നിമിത്തമാണെന്നു, വിശുദ്ധ വേദപുസ്തകം പറയുന്നു. അനുസരണക്കേടിന്റെ പ്രത്യക്ഷ ഫലമായി മനുഷ്യകുലത്തിന്മേൽ വന്നു ചേർന്ന ശാപത്തിൻ ഫലമായി അന്നുവരെ ലോകത്തിൽ ഇല്ലാതിരുന്ന രോഗങ്ങൾ മനുഷ്യനിൽ കയറിപറ്റി. അനിയന്ത്രിതമായ രോഗം മരണത്തിലേക്ക് നയിക്കുന്നു.
സകല രോഗവും സാത്താനിൽ നിന്ന് വരുന്നു, സൃഷ്ടിയുടെ ആരംഭത്തിൽ യഹോവയായ ദൈവം സകലതും നന്നായി സൃഷ്ടിച്ചു എന്നു ഉല്പത്തി പുസ്തകത്തിൽ വായിക്കുന്നു. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു വെളിച്ചങ്ങളെയും സൃഷ്ടിച്ചുനല്ലതെന്ന് കണ്ടു. അങ്ങനെ ഓരോന്നുംനല്ലത് നല്ലതു എന്ന് വിലയിരുത്തിത്തന്നെയാണ് അടുത്തത് സൃഷ്ടിച്ചത്എന്നും വായിക്കുന്നു. തന്റെ സൃഷ്‌ടികളിൽ മണിമകുടമായിരുന്നു മനുഷ്യ സൃഷ്ടി. പൂർണ ആരോഗ്യവനായ ഒരു മനുഷ്യനെയാണ് ദൈവം സൃഷ്ടിച്ചത് തന്റെ സാദൃശ്യത്തിലും സ്വരുപത്തിലും മനുഷ്യനെ സൃഷ്ടിച്ചു അവനിൽ തന്റെ ജീവശാസം ഊതി ജീവനുള്ള ദേഹിയാക്കി തന്റെ തേജസുകൊണ്ട് അവനെ പൊതിഞ്ഞു എന്നും നാം മനസിലാക്കുന്നു. ചുരുക്കി പറഞ്ഞാൽ ആദം പൂർണ ആരോഗ്യവനായ ഒരു മനുഷ്യനായിരുന്നു.
ആദാമിന്റെ വീഴ്ചയോടെ രോഗവും മരണവും മനുഷ്യനിൽ വന്നു ചേർന്നു
Download Our Android App | iOS App
റോമാ ലേഖനം 5:12-ൽ ഇപ്രകാരം വായിക്കുന്നു: അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ രോഗവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. പാപത്തിന്റ ശബളം മരണമത്രേ എന്നു റോമ 6:23 ലും വായിക്കുന്നു ഈശാപകരമായ അവസ്ഥയിൽ നിന്ന് മാനവകുലത്തെ വീണ്ടെടുക്കുവാൻ പിതാവായ ദൈവം രക്ഷാകരമായ ഒരു പദ്ധതിയുമൊരുക്കി.തന്റെ ഏകജാതനായ പുത്രനെ പ്രായശ്ചിത്ത ബലിയായി മരണത്തിനേല്പിച്ചു. അവനിൽ വിശ്വസിക്കുന്നവർനശിച്ചു പോകരുത് എന്നുള്ളതായിരുന്നു അതു. തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപികേണ്ടതിനു അവനെനൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹ3:16. സർവ്വഭൂ മി യുടെയും കേന്ദ്രഭാഗമായ, ഗോല്ഗോഥാ എന്നർത്ഥമുള്ള തലയോടിടം എന്ന സ്ഥലത്തുവച്ചു മാനവകുലത്തിന്റെ പാപവും ശാപവും വഹിച്ചു യേശു കുരിശിൽ മരണം വരിച്ചു. തിരുവെഴുത്തുകളിൻ പ്രകാരം ഉയിർത്തെഴുന്നേറ്റു, പിതാവിന്റെ വലതുഭാഗത്തു തന്നോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സന്നദ്ധനായി എന്നേക്കും ജീവിക്കുന്നു. എബ്രാ :7:25 തന്നോട് അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ പ്രാപ്തനാകുന്നു എന്നും എഴുതിയിരുക്കുന്നു. അതേ തന്നോട് അടുത്ത് വരുന്നവരുടെ ഏതു വിഷയത്തിലും രോഗമോ മരണമോ എന്തു തന്നെയായിരുന്നാലും രക്ഷിപ്പാൻ അവൻ പ്രാപ്തനായ ദൈവമാണ്. സങ്കി 68:20 ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവമാണ്. മരണത്തിനുള്ള നീക്കുപോക്കുകൾ യഹോവക്കുള്ളത് തന്നെ എക്കാലവും മനുഷ്യന്റെ ഉദ്ധാരണം തന്നെയാണ് ദൈവത്തിന്റെ ആഗ്രഹം. ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുർവിധിക് ഒരു ശാശ്വതപരിഹാരം വരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. മത്തായി 19:26, ൽ അതു മനുഷ്യർക്കു അസാധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യമെന്നു വായിക്കുന്നു. ദൈവത്തിനു സകലവും കഴിയുമെന്ന് ലോകത്തിനു വെളിപ്പെടുത്തേണ്ട ചുമതല ദൈവമക്കളുടേതാണ്. ഞാൻ, ഞാൻ തന്നേ യഹോവ, ഞാനല്ലാതെ മറ്റൊരു രെക്ഷിതവുമില്ല യെശ 43:11., 43:3ൽ നിന്റെ ദൈവവും ഇസ്രായേൽലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻനിന്റെ രക്ഷകൻ, “എന്നാൽ ഈ സത്യം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തുവാൻ ദൈവം നമ്മെ തിരഞ്ഞെടുത്തു. നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസന്മാരും ആകുന്നു യെശ. 43:10, ലും ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന എന്റെ ജനം എന്റെ സ്തുതിതിയെ വിവരിക്കുമെന്നും യെശ :43:21ലും വായിക്കുന്നു.
ദൈവമക്കളായ നാമെല്ലാവരും തന്നെ ഈ നാളുകളിൽ പ്രാർത്ഥനാ നിരതരായിരിക്കുന്നു എന്നുള്ളത് ശ്ലാഘ നീയമായ കാര്യമാണ്. മനുഷ്യവർഗത്തിന്റെ കഷ്ടതകളെ ലഘുകരിക്കാൻ ദൈവം തന്റെ ജനത്തോട് പറയുന്നു. എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു യഹോവ തന്റെ ജനത്തോട് ആഹ്വാനം ചെയ്യുന്നു.
യേശുവും തന്റെ ശിഷ്യന്മാരെ ഭരമേല്പിച്ചത്തതും ഇതു തന്നെയല്ലേ…?
നമ്മുടെ കർത്താവായ യേശുവിന്റെ പരസ്യ ശുശ്രുഷവേളയിൽ ഒരിക്കൽ, (മത്തായി 14:13–20). യേശു തന്റെ ശിഷ്യന്മാരുമായി ബെത്‌സൈദാ എന്ന പട്ടണത്തിലെ ഒരു നിർജ്ജന പ്രദേശത്തേക്ക് പോകുവാൻ ഇടയായി. ഇത്തിറിഞ്ഞ വലിയ ഒരു പുരുഷാരം അവനെ പിന്തുടർന്നു. യേശു അവരോട് മനസ്സലിഞ്ഞു അവരെ കൈകൊണ്ടു, ദൈവാരാജ്യത്തെ കുറിച്ചു സംസാരിക്കുകയും, രോഗസൗഖ്യം വേണ്ടവരെ സൗഖ്യമാക്കുകയും ചെയ്തു. അന്നു പകൽ കഴിവറായപ്പോൾ ശിഷ്യന്മാർ വന്ന് യേശുവിനോട്, “നാം ഇവിടെ ഈ മരുഭൂമിയിൽ ആയിരിക്കുന്നു, നേരവും വൈകി, പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൈക്കൊള്ളേണ്ടതിനു അവരെ പറഞ്ഞയക്കണമെന്നു ഉണർത്തിച്ചു. അതിനു യേശു പറഞ്ഞ മറുപടിയാണ് നാം ശ്രെദ്ധിക്കേണ്ടത്. അതിപ്രകാരമായിരുന്നു. അവർ പോകുവാൻ ആവശ്യമില്ല നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ. വാസ്തവത്തിൽ എന്താണ് യേശു പറഞ്ഞു വച്ചതു…? ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്തം ശിഷ്യന്മാർ ഏറ്റെടുക്കണമെന്നുള്ളത് തന്നെയാണത്.
വലിയൊരു പുരുഷാരത്തിന് ആവശ്യമായ ആഹാരം ശിഷ്യ ന്മാരുടെ പക്കൽ ഇല്ല എന്നറിയാമായിരുന്നിട്ടും ഈ ചുമതല ശിഷ്യന്മാരെ ഏല്പിച്ചത്എന്തുകൊണ്ടായിരിക്കും..? താൻ എന്തുചെയ്യാൻ പോകുന്നു എന്നു അറിയാവുന്ന കർത്താവ് തന്റെ മഹത്വം ശിഷ്യന്മാരിൽ കൂടി വെളിപ്പെടുത്തണം എന്നാഗ്രഹിച്ചു. താൻ സകലതിനും മതിയായവൻ എന്നു പുരുഷാരത്തെ മാത്രമല്ല, തന്നെപിന്പറ്റുന്ന ശിഷ്യന്മാരെ ഉറപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അഞ്ചു അപ്പവും രണ്ടു മീനുമല്ലാതെ വേറൊന്നും ഞങ്ങളുടെ പക്കലില്ല എന്നു പറഞ്ഞു ശിഷ്യന്മാർ അതു കർത്താവിനെ ഏല്പിച്ചു. യേശു അതുസ്വർഗത്തിലേക്ക് ഉയർത്തി വാഴ്ത്തി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ അതു പുരുഷാരത്തിനും കൊടുത്തു പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയതായി കാണാൻ കഴിയുന്നു.
ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുർവിധിക്ക് ശാശ്വത പരിഹാരം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ വെല്ലുവിളി ദൈവജനം ഏറ്റെടുക്കണമെന്ന് തന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്. അതേ നമ്മെ തന്നെ താഴ്ത്തി അവന്റെ മുഖം അന്വേഷിക്കുമെങ്കിൽ, നമ്മുടെ പ്രാർത്ഥനകേട്ട്, നമ്മുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കുമെന്ന് യേഹോവയായ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.
ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്ഥനായ ദൈവമാണ്. ഈ ധൗത്യ നിർവഹണത്തിനായി അവൻ നമ്മെ തനിച്ചു വിടുകയില്ല. ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട് എന്നു പറഞ്ഞ അരുമനാഥൻ നമ്മോട് കൂടെയുണ്ട്. അവന്റെ അദ്ര്ശ്യകരം ഏതു പ്രതിസന്ധികളിലും നമ്മോട് കൂടെയുണ്ടായിരിക്കും. അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി ധൈര്യത്തോടെ കൃപാസനത്തോട് അടുത്ത് ചെല്ലാം അതിനായി ഒരുങ്ങാം ഉണരാം പ്രാർത്ഥിക്കാം കർത്താവു സഹായിക്കട്ടെ.
അന്നകുട്ടി ജോൺ, ന്യൂഡൽഹി