കവിത: മുംബൈ പട്ടണ കാഴ്ച്ച… | രാജൻ പെണ്ണുക്കര

ഒരു പുത്തൻ പുലരിയിൽ
ഒരു പുത്തൻ ഉന്മേഷവുമായി……
ഭീതിതൻ കൂട് വിട്ടു ഞാൻ
പുറത്തു വന്നു……..

അന്ന് കണ്ട പലരേയും
ഇന്നു ഞാൻ പരതി……..
പലരോടും ചോദിച്ചു
എവിടേയും മൗനം……..
അവരിൻ ബന്ധുക്കളെ
ഞാൻ തേടി അലഞ്ഞു……..
കേട്ടതോ എനിക്കറിയില്ല
എന്നു മാത്രം………

ട്രെയിൻ യാത്രയിൽ എന്നും
ഇതെൻ സ്വന്തമായി കരുതി
ജനാലയിൽ ഇരുന്നവർ………
വാതിലിൽ തൂങ്ങി നിന്നവർ…….
കൂട്ടം കൂടി സല്ലപിച്ചവർ………
ആരേയും ഇന്നു കാണ്മാനില്ല……..

ആരോട് ചോദിച്ചാലും
എവിടേയും മൗനം……
എനിക്കറിയില്ല
എന്ന് ഉത്തരം മാത്രം……..

പലരും ഇന്നു പത്രത്തിൻ
കോളങ്ങളിൽ
സ്ഥാനം പിടിച്ചിരുന്നു……..
മതമോ മതാചാരമോ ഇല്ലാതെ
എവിടെയോ എങ്ങനെയോ
ആരാലോ മറവു ചെയ്യപ്പെട്ടവർ……..

ഒന്നും മിണ്ടാതെ
ഒന്നും പറയാതെ
ഒരു നോക്കു കാണാതെ
ഇന്നവർ പറന്നു പോയി
ദൂരെയെങ്ങോ!……

ആരു ചോദിക്കും
ആരോട് ചോദിക്കും
എല്ലാത്തിനും ഉത്തരം
പോസിറ്റീവ് എന്ന്….

ജോലിയും പോയി
വേലയും നഷ്ടമായി
ഇന്നു ചിലർ കേഴുന്നു
ഒരു നേരം അന്നത്തിനായ്……..

ഗാലകൾ തുറന്നു
മാറാലകൾ പൊട്ടിച്ചു
ജീവനറ്റ ചില യന്ത്രങ്ങൾ ചുറ്റും…..
നഷ്ട ലോകത്തെ
മുതലാളിമാർ ചൊല്ലി…..
ഇനിയും എത്രനാൾ ഞാൻ
കാത്തിടേണം
ഈ യന്ത്രങ്ങൾക്കോന്ന്
ജീവനേകാൻ………

ആരോട് ഒന്ന് ഓതിടും
എൻ നഷ്ടബോധത്തിൻ
കണക്കുകൾ……
ആരോട് ഒന്ന് ചൊല്ലിടും
എൻ ഹൃദയത്തിൻ വേദന…….
എൻ മനം തേങ്ങി
ഈ കടങ്ങൾ
എന്നു തീർന്നിടും…….

വേലകൾ ഇല്ല
വേലക്കാർ ഇല്ല
എല്ലാവരും ഇന്നു
പാലായനത്തിൽ……..
എൻ മിത്രമായി ഇന്ന്
ഞാനും എൻ നിഴലും…….

എവിടേയും ഇന്നു
പുതിയ മുഖങ്ങൾ
ഒരു പുത്തൻ പുഞ്ചിരി…..
ഒരു പുത്തൻ ആകാശം….
ഒരു പുത്തൻ തുടക്കം…..
ഒരു പുത്തൻ ഊർജം……
എല്ലാം ഇന്നു പുതിയത്
എന്ന തോന്നൽ ….

എന്നിലെ ഞാൻ
എന്ന ഭാവം ഇന്നെവിടെ…..
നേടിയതെല്ലാം
ഇന്നെവിടെ…….
എല്ലാം ഇന്നു വെറും
ഓർമ്മകൾ മാത്രം…….
അതേ എൻ മനതാരിൽ
ഇന്നു വെറും
നഷ്ടബോധത്തിൻ
ഓർമ്മകൾ മാത്രം…………

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.