ലേഖനം: നമ്മെ നടത്തുന്നവരെയും, നടത്തിയവരെയും ഓർക്കാം | പാ. സി.എ എബ്രഹാം, ആസ്‌ട്രേലിയ

നിങ്ങളോട് ദൈവ വചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവീൻ …എബ്രായർ 13:7
(ഇതൊരു ദൈവീക കല്പനയല്ലേ ..?)

post watermark60x60

ഈ COVID -19 സമയത്തു നിങ്ങളുടെ പാസ്റ്ററും കുടുംബവും ഇപ്പോൾ എവിടെയാണ് , അവർക്കു എങ്ങിനെയുണ്ട് , അവരെ ഓർക്കുവാൻ കഴിയുന്നുണ്ടോ ???

നമ്മിൽനിന്നും വ്യത്യസ്തരായി ഭൗതീക നന്മകളെല്ലാം തിരസ്കരിച്ചു സഭയെ നടത്തുന്നവർ. ഏതു അനുകൂല- പ്രതികൂല സാഹചര്യത്തിലും ചിരിയോടെ മാത്രം പ്രത്യക്ഷപ്പെടേണ്ടവർ ഒരർത്ഥത്തിൽ, പട്ടിണിയായാൽ ഭരണകൂടം നൽകുന്ന റേഷൻ സാധനങ്ങൾ പോലും ലഭിക്കാതെ ഒന്നരമുറി പാഴ്‌സനേജിൽ കഴിയുന്നവർ ..!

Download Our Android App | iOS App

റേഷൻ കാർഡുണ്ടോ ? അഥവാ ഉണ്ടെങ്കിൽ തന്നെ ഏതു ജില്ലയിലാണത് ? അവിടെ പോയി വാങ്ങി വരാനുള്ള സാവകാശമില്ലല്ലോ …!അപ്പോൾപിന്നെ അവരുടെ സ്ഥിതിയെന്താണ് ?

ഇതിൽ വിശ്വാസികളുടെ കർത്തവ്യമെന്താണ്?.

കൊട്ടാരം വിട്ടോടേണ്ടി വന്ന തങ്ങളുടെ ദാവീദ് രാജാവും കൂട്ടരും മരുഭൂമിയിൽ ക്ഷീണിച്ചും വിശന്നുമിരിക്കുന്നുവെന്നു ചിന്തയുണ്ടായിരുന്ന മൂന്നു വ്യക്തികൾ – ആരും കമ്മറ്റി കൂടിയിട്ടല്ല , പലചരക്കു സാധനങ്ങളും കിടക്കയുമായി മരുഭൂമിയിലേക്ക് പോകുന്ന , ആ ചുമട്ട് യാത്രയെപ്പറ്റി 2 ശാമുവേൽ 17:27-ൽ ദൈവം രേഖപ്പെടുത്തിയിരിക്കുന്നു.

ആരും യേശുവിന്റെ കാര്യമല്ല , സ്വന്തം കാര്യം മാത്രം നോക്കിയ ഒരു കാലത്തു മകൻ അപ്പന് ചെയ്യുന്നത് പോലെ തിമോത്തിയോസ് പൗലോസിന് വേണ്ടി പ്രവൃത്തിച്ചിരുന്നു … ഫിലിപ്പിയർ 2:2.

ഫിലിപ്പിയ സഭ (നമ്മുടെ ഇപ്പോഴത്തെ സഭകൾപോലെ ) അവിടുത്തെ സഭാശുശ്രൂഷകനെ വേണ്ടതുപോലെ കരുതുന്നില്ലായെന്നു മനസിലാക്കിയ എപ്പഫ്രൊദിത്യോസ് എന്ന മരണാസന്നനായ ഒരു രോഗി ആ സഭ ചെയ്യേണ്ടിയിരുന്നതെല്ലാം തനിച്ചു സഭാപാസ്റ്റർക്കു ചെയ്തുകൊടുത്തിരുന്നു
(ഫിലിപ്പിയർ 2:25,30).

അപ്പോൾ സഭയ്ക്കു ബോധം വന്നു അവർ ഉപദേശിയെ ഓർത്തു (4:10).

പിന്നീട് അവർ അദ്ദേഹത്തിന്റെ കഷ്ടതയിൽ കൂട്ടായ്മ കാണിച്ചു(4:14).

പിന്നീടങ്ങോട്ട് പാട്ടിലും കയ്യടിയിലും കർത്തൃമേശയിലും ഉമ്മകൊടുപ്പിലും മാത്രമല്ല- പിന്നെയോ അവരുടെ വരവ് ചെലവ് കാര്യത്തിലും സഭാശുരൂഷകനുമായി കൂട്ടായ്മ തുടർന്നു (4:15).

നമുക്കായി പ്രാർത്ഥനയിൽ ജാഗരിക്കുന്ന ശുശ്രൂഷകരോട് ഈ കൂട്ടായ്മ ഉണ്ടോ ?
നമുക്കായി ദൈവം നൽകിയ ഉദ്യോഗമാണ് അവർ നിർവഹിക്കുന്നത് എന്നത് മറക്കാതിരിക്കട്ടെ (കൊലോ 1:25).

വരുമാനമുള്ള നമ്മുടെ മക്കളെ നാമിതു പഠിപ്പിക്കുന്നുണ്ടോ ?
ശുശ്രൂഷകന്മാർ പഠിപ്പിച്ചാൽ അവരെ തെറ്റിദ്ധരിക്കുമെന്നു പൗലോസ് പറയുന്നു (4:11-19).

ഇനി , ഇങ്ങനെയൊക്കെ ചെയ്താൽ നമുക്കുള്ള ഗുണം എന്തൊക്കെയാണ് ?

നിങ്ങളുടെ കണക്കിൽ പ്രതിഫലം കൂടുന്നു (ഫിലിപിയർ 4:17), കൊടുക്കുന്നത് ദൈവത്തിന് പ്രസാദമുള്ള യാഗമായി ദൈവത്തിൽ സ്വീകരിക്കപ്പെടുന്നു(4:18). നിങ്ങളുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടെല്ലാം പൂർണമായി അവസാനിക്കുന്നു(4:19).

അതുകൊണ്ടു കർത്തവ്യങ്ങളെ ഓർക്കാം, വചനം പ്രസംഗിച്ചു നടത്തിയവരെ ഓർക്കാം. യോഹന്നാൻ 3:18-. ചുമ്മാ വർത്താനം പറയുന്നതിലല്ല, പ്രവർത്തി ചെയ്തു സ്നേഹം കാണിക്കുക. നാം സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നവർ എന്ന് ഇതിനാൽ അറിയും.

പാസ്റ്റർ സി.എ എബ്രഹാം, ആസ്‌ട്രേലിയ

-ADVERTISEMENT-

You might also like