കുടുംബത്തിലെ കൺവൻഷൻ രണ്ടാം ദിവസത്തിലേക്ക്

ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട് : ഐ.പി.സി ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ കേരള പെന്തകോസ്ത് ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ കൺവൻഷന്റെ രണ്ടാം ദിവസമായ ഇന്ന് (മെയ്‌ 5) വൈകിട്ട് 7മണി മുതൽ സൂമിൽ നടത്തപ്പെടുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയിലും, ന്യൂമാ ഹെർമന്യൂട്ടിക്ക്സിലും, മറ്റ് മാധ്യമങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.

ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ അദ്ധ്യക്ഷതയിൽ സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികൻ പാസ്റ്റർ പാസ്റ്റർ രാജു മേത്ര (വർഗ്ഗീസ് എബ്രഹാം, റാന്നി) ദൈവ വചനം ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായിക പെർസിസ് ജോൺ (ഡൽഹി), ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

സൂം -ൽ ക്രമികരിക്കുന്ന കുടുംബത്തിലെ കൺവൻഷൻ ഭാരവാഹികളായ പാസ്റ്റർ സിനോജ് ജോർജ് കായംകുളം, പാസ്റ്റർ ലിനു കെ. ജോൺ എന്നിവർ ഹോസ്റ്റ് ചെയ്യും.
പാസ്റ്റർ.സാബു ആര്യപ്പള്ളിൽ ,എൽ.കെ റോയി , ഗ്ലാഡ്സൻ ജേക്കബ്, പാസ്റ്റർ. സുരേഷ് മാത്യു , സുധി ഏബ്രഹാം , സുവി. അജു അലക്സ്, സുവി. രതീഷ് ഏലപ്പാറ എന്നിവർ ഇവാഞ്ചലിസം ബോർഡിൽ നിന്നും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.