എക്സൽ സൂം കിഡ്സ് കോൺഫറൻസ്

തിരുവല്ല : എക്സൽ മിനിസ്ട്രിസ് ZOOM മാധ്യമത്തിലൂടെ കുട്ടികൾക്കായി മെഗാ കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 6 ബുധനാഴ്ച്ച 5 മുതൽ 7 വരെ എക്സൽ സൂം കിഡ്സ് പ്രോഗ്രാം എന്ന പേരിലാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. റവ. സി.സി. തോമസ് (ഓവർസീർ ചർച്ചു ഓഫ് ഗോഡ്) ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ 500 ഓളം കുട്ടികളെ പ്രതീഷിക്കുന്നു. ആഗോള തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു ആദ്യമായാണ് ഇത്തരത്തിലുള്ള പ്രോഗ്രാം കുട്ടികൾക്കായി നടക്കുന്നത്. എക്സൽ ഓൺലൈനിൽ കൂടി നടത്തിയ വിബിസ്, ഹാപ്പി ഹോം തുടങ്ങിയ പ്രോഗ്രാമുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് .

ബിനു വടശേരിക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഡയറക്ടർ ആയി അനിൽ ഇലന്തൂർ, ഷിനു തോമസ് എന്നിവരും കോർഡിനേറ്റർസ് ആയി ബെൻസൺ വർഗീസ്, സുമേഷ് സുകുമാരൻ എന്നിവരും പ്രവർത്തിക്കുന്നു.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസോലൈറ്റ് മീഡിയ ആണ് zoom മീഡിയ പാർട്നർസ്.
സൗജന്യ പരിപാടി ആയതിനാൽ ആദ്യം പങ്കെടുക്കുന്നവർക്കാണ് മുൻഗണന. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഇതിൽ പങ്കാളികളാകാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading