കൊറോണ കാലയളവിൽ ആശ്വാസ ഹസ്തവുമായി കെ.റ്റി.എം.സി.സി

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി)
കൊറോണ കാലയളവിലെ പരിമിതിക്കുള്ളിൽ നടത്തിവരുന്ന ജനസേവന പരിപാടികൾ. ഈ കാലയളവിലെ പൊതുപരിപാടികൾ എല്ലാം നിർത്തി വെയ്ക്കുകയും മാറി വരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് സഭകളുടെയും അംഗങ്ങളുടെയും ഒപ്പം നിൽക്കുന്നതിനും പ്രാധാന്യം നൽകുമെന്ന്
കെ.റ്റി.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

NECK കോമൺ കൗൺസിലുമായി സഹകരിച്ച് രക്തദാന പരിപാടികളിലും സാൽവേഷൻ ആർമി, ഹ്യുമാനിറ്റേറിയൻ സൊസൈറ്റിയെന്നുമായി സഹകരിച്ച് ഭക്ഷണ കിറ്റ് വിതരണത്തിലും കെ.റ്റി.എം.സി.സി പങ്കു ചേരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ലോക്ക്ഡൗണിൽ ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നവർക്ക് കരുതലായി സാമ്പത്തിക സഹായം നൽകുന്നു. പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് ആവശ്യങ്ങൾക്കായുള്ള സഹായം നൽകുന്നു. ഈ പ്രത്യേക കാലയളവിൽ മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസലിംഗ്
ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചുമതലയിൽ കെ.റ്റി.എം.സി.സി യിൽ ഉൾപ്പെടുന്ന സഭകളുമായി സഹകരിച്ച് അവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാട്ടിൽ കഷ്ടതയനുഭവിക്കുന്ന കെ.റ്റി.എം.സി.സി യുടെ മുൻകാല പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതായിരിക്കും.

കൂടാതെ കോവിഡ് കാലം കഴിയുന്നവരെ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 7.30മുതൽ 8.30 വരെ Zoomആരാധന നടക്കുമെന്നും, ആരാധനയുടെ ഉദ്ഘാടനം മെയ് ആറാം തീയതി റവ.ഇമ്മാനുവൽ ഗരീബ് നിർവഹിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.