പി.വൈ.പി.എ കുന്നംകുളം സെന്റർ രക്തദാനത്തിലൂടെ മാതൃകയാകുന്നു

കുന്നംകുളം: കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് ജില്ലയിൽ നീട്ടിവെച്ച ശസ്ത്രക്രിയകൾക്ക് ആവശ്യമുള്ള രക്തത്തിന്റെ ലഭ്യതകുറവ് വലിയൊരു പ്രതിസന്ധി ആയപ്പോൾ കുന്നംകുളം പി.വൈ.പി.എ രക്ത ദാനം ചെയ്ത് മാതൃകയായി.

കുന്നംകുളം സെൻറർ സെക്രട്ടറി ഹെയ്ൻസ് ശാമുവേലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവജനങ്ങൾ തൃശ്ശൂർ ഐ എം എ ബ്ലഡ് ബാങ്കിൽ എത്തിയാണ് രക്തം ദാനം ചെയ്തത്. ഈ പദ്ധതിക്ക് തയ്യാറായി മുന്നോട്ടു വന്നവരുടെ
യാത്രയ്ക്ക് വേണ്ട പാസ്സ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഭാരവാഹികൾ ചെയ്തു. ജോയിന്റ് സെക്രട്ടറി മേബിൻ സി. കുര്യൻ സന്നദ്ധ പ്രവർത്തകൻ ഷിബു പി.യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.