ലേഖനം: പ്രകൃതിയും യേശുവും | സോണി കെ.ജെ റാന്നി

വേദപുസ്തകത്തിലുടനീളം ഉല്പത്തി മുതൽ വെളിപ്പാട് വരെ ഒരു പാരിസ്ഥിക ഹരിതദർശനം നിറഞ്ഞു നില്കുന്നത് കാണുവാൻ കഴിയും.ദൈവജ്ഞാനത്താൽ ഒന്ന് മുതൽ അഞ്ചാം ദിവസം വരെ ഭൂമിയും ആകാശവും സകലചരാചരങ്ങളും അന്തരീക്ഷവും പ്രകൃതിയും സൃഷ്ടിച്ച ദൈവം ആറാം ദിവസം മനുഷ്യനെ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. സൃഷ്ടിക്കു ശേഷം സകലവും നല്ലത് എന്നു ദൈവം കണ്ടു. ( ഉല്പ: 1 .1-10) പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരബന്ധിതമായിരിക്കുന്നു.

post watermark60x60

മണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ച ദൈവം ജീവശ്വാസാമൂതി ജീവനുള്ള ദേഹിയായിത്തീർത്തു.പ്രകൃതിയുടെ (nature) ഭാഗമാണ് മനുഷ്യൻ. യേശു ഒരിക്കലും പ്രകൃതിയുടെ ധാർമിക നിയമങ്ങളെ എതിർത്തിരുന്നില്ല. (മത്താ:7 .19) അപ്പോൾ തന്നെ പ്രകൃതിയുടെ മേൽ യേശുവിന് അധികാരമുണ്ടായിരുന്നു. യേശു പറഞ്ഞ ഉപമകളിൽ ആലങ്കാരികമായി പ്രകൃതിയുടെ സൗന്ദര്യ പൂർണതയെ വിശദമാക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇടയാകും. യേശുവിന്റെ ജീവിതത്തിലും സുവിശേഷ പ്രവർത്തനങ്ങളിലും പ്രകൃതിക്ക് പ്രധാന സ്ഥാനംനൽകി സമ്പുഷ്ടമാക്കുന്നു.

പ്രകൃതി

Download Our Android App | iOS App

ഭൗതികലോകത്തെ മുഴുവനായി സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഭാഗമാണ്. മനുക്ഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. പക്ഷിമൃഗാതികൾ, വൃക്ഷാലാധാതികൾ, കുന്നുകൾ, തടാകങ്ങൾ, നദികൾ, കാലാവസ്ഥ,കാട്, കാട്ടുമൃഗങ്ങൾ, അന്തരീക്ഷം തുടങ്ങിയവ പ്രകൃതിയുടെ ഭാഗമാണ്. മരങ്ങളും ഹരിതനിബിഢമായ പ്രദേശങ്ങളെ മാത്രമാണ് പ്രകൃതിയെന്ന മിദ്യാധാരണയുണ്ട്.

ലാറ്റിൻ പദമായ നാറ്റുറ (Natura) നേച്ചർ (Nature) എന്ന പദം ഉണ്ടായിരിക്കുന്നത്. സ്വഭാവം, ആവശ്യ ഗുണങ്ങൾ, ജനനം, ആരംഭം അക്ഷരാർത്ഥ്യത്തിൽ അർത്ഥമാക്കുന്നത്.പ്രകൃതിക്ക് വൈവിധ്യമുണ്ട്. ചലനങ്ങൾ വ്യതസ്ത രൂപങ്ങളിൽ അവതരിക്കുകയും വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ഋതുകളിൽ പ്രത്യക്ഷപ്പെടുകയും നമ്മുടെ ജീവിതത്തിനെ നിറം നൽകുകയും ചെയ്യുന്നു.

പ്രകൃതിയും ക്രിസ്തുവും

ക്രിസ്തു സകലത്തിന്റയും സൃഷ്ടാവും കാരണഭൂതനുമാണ്(കൊലോ:1.16). സൃഷ്ടിക്കുശേഷം ദൈവം മനുഷ്യനെ അനുഗ്രഹിച്ച് നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.(ഉൽ:1.16) യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്വാനനും അതിനെ കാപ്പാനും അവിടെ ആക്കി.(ഉൽ:2.15) മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ ദൈവം പവിത്രമായി കാണുന്നു.

അതിജീവനത്തിനായി മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചിരുന്നതിനാലും യേശുവിന് സുവിശേഷ എഴുത്തുകാർ യേശുവിന്റെ സംഭവങ്ങൾ വിവരിച്ചപ്പോൾ പ്രകൃതിയെ സൗഹാർദ്ദപരമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചതിൽ അതിശയിക്കാനില്ല. മരുഭൂമി,പർവതങ്ങൾ, സമതലങ്ങൾ,സസ്യങ്ങൾ, പൂക്കൾ,മരങ്ങൾ എന്നിവയെല്ലാം യേശുവിന്റെ വ്യക്തിപരമായ രൂപീകരണത്തിന്റെയും സദർഭങ്ങളായി വർത്തിച്ചിട്ടുണ്ട്. അവയിൽ നിന്ന് ഉർത്തിരിഞ്ഞ് വന്ന ചിത്രങ്ങളും യേശുവിന്റെ ദൗത്യ ഇടപെടലുകൾക്ക് ഉപയോഗിക്കുന്ന രീതികളിൽ പാരിസ്ഥിതികവലയമുണ്ടായിരുന്നു.

ഗലീലയിലെ ഗ്രാമീണാന്തരീഷത്തിൽ ബാല്യകാലം ചെലവഴിച്ചും പ്രകൃതിയെയും ചുറ്റുമുള്ള സമൂഹത്തെയും മൽസ്യാതൊഴിലാളികളെയും കടൽ ജീവിതത്തെ നിരീക്ഷിച്ചും ഒരു മരപ്പണിക്കാരനായി സൃഷ്ടികളെ കൂടുതൽ മനസിലാക്കി. യേശുവിന്റെ ജനനം പശുത്തൊഴുത്തിലായിരുന്നു. യേശുവും നമ്മെപോലെ പ്രപഞ്ചത്തിന്റെ ജീവിതാവലയത്തിന്റെ ഭാഗമായി ജീവിച്ചു. തന്റെ ശിക്ഷ്യമാരിൽ ബഹുപൂരിപക്ഷം പേരും കടലുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരും സാധാരണക്കാരുമായിരുന്നു. ഗലീലയിലെ ശ്രുശ്രുഷയിൽ ഗലീല കടൽ മാർഗമായിരുന്നു അടുത്ത ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തത്. ആ കാലത്ത് സമൂഹങ്ങൾ ഭൂമി,ജലം,കൃഷി,വളർത്തുമൃഗങ്ങൾ അടിസ്ഥാനമാക്കിയുള്ള ജീവിത സമ്പ്രദായത്തിലെ അവരുടെ വിശ്വാസവും മതവുമായി വളരെയധികം ബന്ധമുണ്ട്.

ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെടുക എന്ന സന്ദേശത്തിന് ഉപയോഗിച്ച ഉപമകളിൽ ആലങ്കാരികമായി വിതകാരൻ,വിത്ത്,വല,കടുക്മണി,അത്തിവ്യക്ഷം,പുളിച്ച മാവ്, പഴയതുരുത്തി,നഷ്ട്ടപെട്ട ആട്,മുന്തിരിത്തോട്ടത്തിലെ വേലക്കാരൻ,നല്ല ഇടയൻ, തുടങ്ങിയവ കാണുവാൻ സാധിക്കും. ക്രിസ്തു സകലരെയും സ്നേഹിക്കുന്നു.ഈ ഭൂമി നശ്വരാമാണെന്നും പ്രകൃതി ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നും യേശുവിന്റെ പഠിപ്പിക്കലുകളിൽ കാണുവാൻ സാധിക്കും.(മത്താ:24.21)
സകല ജീവജാലങ്ങൾക്കും ജീവൻ നൽകുന്നവനും അവക്ക് ആവശ്യമുള്ള ആഹാരം നൽകുന്നത് അവനാണ്. “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയ്ക്കുന്നു എങ്കിൽ” എന്ന വാക്യത്തിൽ നിന്ന് സകല സ്രഷ്ടികളോടുള്ള അവന്റെ സവിശഷ ശ്രദ്ധയെ മനസിലാക്കാൻ കഴിയും.

രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.(ലുക്കോ:12.6) നിസാരമായി കരുതുന്ന ചെറുജീവികളെപോലും കർത്താവിന്റെ കരുതലും സ്നേഹവും പ്രതിഫലിക്കുന്നു.തന്റെ ശ്രുശ്രുഷയിൽ ഒരിക്കലും മൃഗങ്ങളെ സുഖപ്പെടുത്തിയതായി പറയുന്നില്ല.ശരിയായി മൃഗങ്ങളെ പരിപാലിക്കേണ്ടതിന്റെ അനിവാര്യത പഠിപ്പിച്ചു.

അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴനൽകി നമ്മുടെ ശത്രുക്കളെ സ്നേഹിക്കാനുള്ള മാതൃകയാണ് . പ്രകൃതി തന്നെ ചില നൈതിക പാഠങ്ങൾ നൽകുന്നു. ദൈവമക്കളെ ആടുകളായും അവരെ തകർക്കാൻ വരുന്നവരെ ചെന്നായ്ക്കളായും ആടുകൾക്കായി ജീവൻ നൽകുന്ന നല്ല ഇടയനായും യേശു പ്രകൃതിയെ രൂപകങ്ങളായി ഉപയോഗിക്കുന്നു. യേശു ജീവന്റെ അപ്പമാണ്.

കർത്താവിന്റെ പ്രാർത്ഥനയിൽ “നിന്റെ ഇഷ്ട്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ.” യേശു തന്റെ ശിക്ഷന്മാര പഠിപ്പിക്കുന്നു.വ്യക്തിപരമായ ജീവിതത്തിലും ഭൗതികലോകത്തിലും ദൈവരാജ്യം പൂർണ്ണമാക്കുവാൻ ദൈവം ആഗ്രഹിക്കുന്നു.വിവിധതരം മണ്ണിൽ വിത്ത് വിതച്ചാൽ വിവിധ ഫലങ്ങൾ ഇത്‌ കർത്താവിനോടുള്ള വ്യത്യസ്ത പ്രതികരങ്ങളെ വ്യക്തമാക്കുന്നു.

തന്റെ വാക്കിനാൽ കൊടുംകാറ്റ് ശാന്തമായി , പച്ചവെള്ളത്തെ വീഞ്ഞാക്കി ,മരിച്ചവരെ ഉയിർപ്പിച്ചു, രോഗികളെ സൗഖ്യമാക്കി,അപ്പവും മീനും പോഷിപ്പിച്ചു ക്രിസ്തുവിന്റെ അത്ഭുതശ്രുശ്രുഷകളിൽ പ്രകൃതിമേലുള്ള അധികാരം കാണുവാൻ കഴിയും. യേശുക്രിസ്തുവിന്റെ വരവിന്റെ മുൻപായി വലിയ ഭൂകമ്പങ്ങൾ,ബാധകൾ, ക്ഷമാങ്ങൾ, ഉണ്ടാകും. നക്ഷത്രങ്ങൾ ആകാശത്തുനിന്നു ഭൂമിലേക്ക് വീഴും.(മത്താ:24.29) ലോകത്തിന്റെ നാശത്തെയല്ല മറിച്ച് ദൈവത്തിലേക്കുള്ള പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. യേശുവിന്റെ മടങ്ങി വരവിന് പുതിയവാനവും പുതിയ ഭൂമിയിൽ വിശുദ്ധന്മാരോടുത്തുള്ള വാസം ഉണ്ടാകും.

വാൽ കഷ്ണം

“വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാകട്ടെ സത്യത്തിൽ അവ മനുഷ്യന് സംരക്ഷിക്കാനുള്ളതാണ്” എന്ന് ഫ്രാങ്ക്‌ളിൻ ഡി.റൂസ്‌വെൽഡ് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രകൃതി, പരിസ്ഥിതിശാസ്ത്ര മേഖലയെക്കുറിച്ച് പ്രതിപാദിക്കുന്നതിൽ പ്രധാനമായി പരിസ്ഥിതി പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതികരിക്കുന്ന ഒരു ചട്ടക്കൂട് എന്നനിലയിലാണ്.

പ്രകൃതിയെപ്പറ്റി ബൈബിൾ ചിന്തകൾ പ്രബലമായ രീതിയിൽ തെറ്റിദ്ധാരണങ്ങൾക്ക് വിധയമായിട്ടുണ്ട്. ഒന്ന് “സർവ്വഭൂമിലും വാഴുക” എന്നത്. പ്രകൃതിയുടെമേലുള്ള മനുഷാധിപത്യം അമിത ചൂഷണത്തിനും പരിസ്ഥിതിക്ക് നാശകമായ നിർമൂലികരണത്തിനും സാധുകരിക്കുന്നു എന്ന തെറ്റായ വ്യാഖ്യാനം. രണ്ട് “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും.” എത്ര സംരക്ഷിച്ചാലും നശിച്ചുപോകുന്നതിനാൽ പ്രകൃതിസംരക്ഷണം ദുർബല പ്രതിസന്ധിയെന്ന ചിന്ത.ഭൂമി മനുഷ്യർക്ക് ദൈവത്തോടുള്ള ഉത്തരവാദിത്യമുള്ള കാര്യവിചാരകനാണ്. ആയതിനാൽ ഓരോ ക്രൈസ്തവനും സാമൂഹിക-പാരിസ്ഥിതിക – നീതി പ്രായോഗിക ജീവിതത്തിൽ ചെയ്യണ്ടത് അത്യാവശ്യവും ഉത്തരവാദിത്യമാണ്. “ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവക്കുള്ളതാണ്.

സോണി കെ.ജെ റാന്നി

-ADVERTISEMENT-

You might also like