ലേഖനം: കർത്താവ് തനിക്കുള്ളവരെ അറിയുന്നു | പാ. സാം കെ മാത്യു

എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു, കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നു കൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
2 തിമൊഥിയോസ് 2:19

പ്രിയമുള്ളവരെ , ഈ വാക്യത്തിൽ നിന്നും നാം മനസ്സിലാക്കുന്നത് , നമ്മുടെ ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു എന്നും അതിൽ ഒരു മുദ്ര (inscription) ആലേഖനം ചെയ്തിരിക്കുന്നു എന്നുമാണ് .
ആ മുദ്രയിൽ കാണപ്പെടുന്ന അതിപ്രധാനപ്പെട്ടതും ഒരിക്കലും മാറ്റം വരാത്തതുമായ രണ്ട് വസ്തുതകൾ ആണ് എഴുതിയിരിക്കുന്നത്…
1.കർത്താവ് തനിക്കുള്ളവരെ അറിയുന്നു.
2. കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നു കൊള്ളട്ടെ …
അതെ പ്രിയമുള്ളവരെ , കർത്താവ് തനിക്കുള്ളവരെ – വീണ്ടെടുക്കപ്പെട്ട തന്റെ മക്കളെ അറിയുന്നു … ഇത് എത്ര സന്തോഷവും ധൈര്യവും പ്രത്യാശയും നല്കുന്ന ഒരു വസ്തുതയാണ് , പ്രത്യേകിച്ച് ആഗോള വ്യാപകമായി കൊട്ടാരം മുതൽ കുടിൽ വരെ ജനം ആശങ്കയോടിരിക്കുന്ന ഈ വേളയിൽ…

പ്രിയരെ നാം ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ഈ പ്രതിസന്ധി ഘട്ടത്തിൽ കർത്താവ് നമ്മളെ ഓരോരുത്തരേയും അറിയുന്നു. അങ്ങ് ആദ്യനും അന്ത്യനുമാണ്. ഈ ഭൂതലത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്നും , അതിന്റെ അവസാനം എന്താകുമെന്നും കർത്താവ് നന്നായി അറിയുന്നു.
നമ്മെ കർത്താവ് തന്റെ ഉള്ളം കരത്തിൽ വരച്ചിരിക്കുന്നു, (യെശ 49:16) , തന്റെ കരത്തിൽ വഹിച്ചിരിക്കുന്നു… എന്താകും എന്നോർത്ത് ഭാരപ്പെടേണ്ട…

രണ്ടാമതായി കാണുന്ന വസ്തുത , കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി (ദുർമാർഗ്ഗം, അധർമം,പാപം) വിട്ടകന്നു കൊള്ളുവിൻ എന്നാണ്.
ഇത് ഒരു ദൈവ പൈതലിന്റെ അതിപ്രധാനമായ ഒരു ഉത്തരവാദിത്തമായി കാണുന്നു.
പ്രിയമുള്ളവരെ ” വിട്ട് അകന്നു കൊള്ളട്ടെ ” എന്ന് മുഴങ്ങി കേൾക്കുമ്പോൾ അതിന്റെ അർത്ഥം എന്താണ് …കർത്താവ് നമുക്ക് ഒരു അവസരം കൂടി തരുകയാണ് – നമ്മുടെ സകല അനീതിയിൽ നിന്നും ദുർമാർഗ്ഗത്തിൽ നിന്നും രഹസ്യ പരസ്യ പാപത്തിൽ നിന്ന് വിട്ട് അകലുവാൻ…

കർത്താവ് തനിക്കുള്ള വരെ അറിയുമ്പോൾ തന്നെ അവരുടെ പ്രവൃത്തിയും അറിയുന്നു എന്ന് വെളിപ്പാട് പുസ്തകത്തിലെ സഭകൾക്കുള്ള ദൂതിൽ കാണുന്നു… ശബ്ദം യക്കോബിന്റേതും , കൈകൾ (പ്രവൃത്തി) ഇപ്പോഴും ഏശാവിന്റേതും ആണോ (ഉല്പ 27:22)…. എങ്കിൽ മാനസാന്തരപ്പെടുക…
നമ്മുടെ പാപങ്ങളെ ഓരോന്നായി എറ്റു പറഞ്ഞ് യേശുവിന്റെ വിലയേറിയ രക്തത്താൽ കഴുകൽ പ്രാപിക്കേണ്ടുന്ന നാളുകൾ ആണിത്… ഇപ്പോൾ നമുക്ക് ആവശ്യത്തിന് സമയമുണ്ടല്ലോ… സ്വയശോധന ചെയ്യാം…
അതോ അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ എന്നുള്ള വരുടെ കൂട്ടത്തിൽ ആകാനാണോ നാം ആഗ്രഹിക്കുന്നത്… അത് അരുതേ… പക്ഷെ തീരുമാനം നമ്മളിൽ തന്നെ…
പ്രിയരെ അനീതി/ ദുർമാർഗ്ഗം/പാപം ഇവ വിട്ട് നമുക്ക് ഓടാം… വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ …
നമ്മുടെ കർത്താവ് വരുന്നു

ദൈവം നമ്മുടെ ദേശങ്ങളേയും രാജ്യങ്ങളേയും സൗഖ്യമാക്കട്ടെ…

പാസ്റ്റർ സാം കെ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.