ചെറു ചിന്ത: പൂർണ്ണമായ ദൈവാശ്രയം | ജിബിൻ ജെ. എസ് നാലാഞ്ചിറ

വളരെയധികം അനശ്ചിതാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. കൊറോണ വൈറസിന്റെ ശക്തി ലോകം മുഴുവനും ഭയം സൃഷ്ടിക്കുന്നു. നാളെ എന്തായി തീരും, എങ്ങനെ ഇനി മുമ്പോട്ട് പോകും എന്നിങ്ങനെ വളരെയധികം ഭാരത്തോടും വേദയോടും കൂടെ നാം കടന്ന് പോകുമ്പോൾ സകല ബുദ്ധിയെയും കവിയുന്ന ദൈവീക സമാധാനത്താൽ പരിശുദ്ധന്മാവ് നമ്മെ ആശ്വസിപ്പിക്കാൻ ഇടയായി തീരട്ടെ.

ഈ പ്രതിസന്ധികൾ നമ്മെ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട്. മുമ്പ് പറഞ്ഞത് പോലെ എങ്ങനെ മുമ്പോട്ട് കാല് വക്കും, നാളെ എന്തായി തീരും, ലഭിച്ച വാഗ്‌ദ്ധങ്ങൾക്ക് എന്നെനിക്കൊരു മറുപടി ഉണ്ടാകും എന്നിങ്ങനെ വളരെയധികം ഭാരത്തോടെയാണ് നാം കടന്നു പോകുന്നത്.

സാദൃശ്യവാക്ക്യം 16:3 പരിശോദിക്കുമ്പോൾ
“നിന്റെ പ്രവർത്തികളെ യഹോവക്ക് സമർപ്പിക്ക.എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും”. ഇവിടെ ഈ പറഞ്ഞിരിക്കുന്നതിന്റെ അർഥം ദൈവത്തിലുള്ള ആശ്രയമാണ് നമ്മെ പൂർണമായ വിജയത്തിലേക്ക് നയിക്കുന്നത്.

ഈ ലോകത്തിൽ ക്രിസ്തീയ ജീവിതം നയിക്കുന്ന ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ പൂർണമായ ദൈവാശ്രയം ഉണ്ടായിരിക്കണം. പലപ്പോഴും ആരെങ്കിലും ഒന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ പല വിഷമങ്ങളും പറഞ്ഞു അതിൽ ഒരു ആശ്വാസം കണ്ടെത്താം എന്ന് നാം ചിന്തിക്കാറില്ലേ. എന്നാൽ ആരും കൂടെ ഇല്ലെങ്കിലും ഒരു ദൈവപൈതലിന്റെ ആശ്രയം യേശുവിൽ ആയിരിക്കണം. നാം ഈ ലോകത്തിൽ ആയിരിക്കുമ്പോൾ മറ്റു മനുഷ്യരുടെ സ്നേഹവും സാന്ത്വനവും ഒക്കെ ആവശ്യമാണ്. പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് കൂടെ നിക്കുന്ന മനുഷ്യർ കുറവാണ്. ജീവിത പ്രതിസന്ധികളിൽ ആശ്രയിക്കാൻ ഒരിടം മാത്രമേ നമുക്കുള്ളൂ അത് യേശുവിന്റെ മാറിൽ ആണ്. ഏത് വിഷമങ്ങളിലൂടെ പോകുന്നവരെയും ചേർത്ത് നിർത്തുന്നത് യേശുവിന്റെ സ്നേഹമാണ്. പ്രിയരേ നാം ദൈവത്തിൽ ആശ്രയിക്കുവാണെങ്കിൽ പത്രോസിന്റെ ലേഖനത്തിൽ പറയുന്നത് പോലെ “അതുകൊണ്ടു അവൻ തക്ക സമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ളകൈകീഴെ താണിരിക്കുവീൻ”. ( 1Peter 5:6 )

പ്രിയരേ; ദാവീദിനെക്കാൾ പതിന്മടങ്ങു വലിപ്പവും ബലവും ഉള്ള ധീരനായ ഗൊല്യാത്തിനെ തോൽപ്പിച്ചത് കായിക ബലം കൊണ്ടോ ശക്തി കൊണ്ടോ ഒന്നും അല്ല; മറിച്ചു പൂർണമായ ദൈവാശ്രയം ആയിരുന്നു. അതെ പ്രിയമുള്ളവരേ പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക.

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.