ഐ.പി.സി പത്തനംതിട്ട സെന്റർ 130 കുടുംബങ്ങൾക്ക് ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു

പത്തനംതിട്ട: മലയോര ജില്ലയായ പത്തനംതിട്ട ഡിസ്ട്രിക്റ്റിന്റെ വിവിധ സ്ഥലങ്ങളിൽ കോവിഡ് -19 പ്രതിസന്ധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 130 -ൽ പരം വിശ്വാസ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു .അർഹരായ പാസ്റ്റർമാരെയും ഉൾപ്പെടുത്തി ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലിന്റെ സഹായവും നടത്തി .പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ശ്രീ .എം .എസ് .സാബു അവറുകൾ ഉത്ഘാടനം നിർവഹിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ വിതരണത്തിനുള്ള അനുമതി നൽകി .

ഐ.പി.സി പത്തനംതിട്ട ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് വര്ഗീസ് , സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ , ജോയിന്റ് സെക്രട്ടറി ബ്രദർ ജിജി എബ്രഹാം, ട്രെഷറർ ബാബു കെ .ജോർജ് എന്നിവർ നേതൃത്വം നൽകി. കിറ്റുകൾ അർഹരായ സഭകൾക്ക് പാസ്റ്റർമാരായ സാം പനച്ചയിൽ ,ജോർജ് കെ .ജോയ് എന്നിവർ നേരിട്ട് എത്തിച്ചു .ഐ.പി.സി വൈസ് പ്രസിഡന്റും ,ഡിസ്ട്രിക്ട് പാസ്റ്ററുമായ പാസ്റ്റർ വിൽ‌സൺ ജോസഫ് എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിന്ന് നേതൃത്വം നൽകി .അദ്ദേഹത്തിന്റെയും ഗൾഫിലും ,അമേരിക്കയിലും ,കേരളത്തിലുമുള്ള പാസ്റ്റർമാരുടെയും ,വിശ്വാസികളുടെയും സഹായത്താലാണ് ഏറ്റവും മികച്ച ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്യുവാൻ ഇടയായത്.ഡിസ്ട്രിക്ട് ഭാരവാഹികൾ ഈ കൂട്ടായ്മയിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.