ബിഷപ്പ് കെ. പി യോഹന്നാന്റെ ഭൗതികശരീരം 20ന് നാട്ടിൽ എത്തിക്കും

സംസ്‌കാരം 21ന് തിരുവല്ലായിൽ

തിരുവല്ല: യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്‌ത ബിലീവേഴ്‌സ് ഈ‌സ്റ്റേൺ ചർച്ച് അധ്യക്ഷൻ ബിഷപ്പ് കെ.പി യോഹന്നാൻ്റെ

ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും. തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെൻ്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെൻ്റ് തോമസ് ബിലീവേഴ്സ‌് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും.

സമയവും മറ്റ് നടപടിക്രമങ്ങളും വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്നു സഭാ വക്ത‌ാവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.