സയൻസ് എൻകൗണ്ടർ: ഐപിസി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡും ലെറ്റ്സി കൗൺസലിംഗ് സെന്റെറും ചേർന്ന് ഒരുക്കുന്ന സൂം ഇവന്റ് ഇന്ന് രാത്രി 9 ന്

കൊറോണ വൈറസും അതു മൂലം ലോകം മുഴുവനായി ഒരു മഹാമാരി കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനവും തടയിടുവാൻ ജനങ്ങൾ സാമൂഹിക അകലം പാലിച്ച് സ്വഭവനത്തിലും താമസ സ്ഥലങ്ങളിലും ആയിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഐ.പി. സി ഇവാഞ്ചലിസം ബോർഡും ലെറ്റ്സി കൗൺസലിംഗ് സെന്റെറും സംയുക്ത ആഭിമുഖ്യത്തിൽ ഒരു സൂം സംഗമം ക്രമീകരിക്കുകയാണ്.
മാർഗ്ഗനിർദേശകരായി (Resource Persons) എത്തിച്ചേരുന്നവർ ഈ കാലഘട്ടത്തിൽ സമൂഹത്തിൽ ഉരുത്തിരിയുന്ന ചില ചോദ്യങ്ങൾക്കും മനുഷ്യർ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളെയും ശാസ്ത്രീയമായി വിശകലനവും വേദപുസ്തകാടിസ്ഥാനത്തിലുള്ള വിശദമായ ചർച്ചയും ഈ സൂം ഇവന്റ് വേദിയാകും.

റവ. സിനോജ് ജോർജ് (Ph.D), ചെയർമാൻ, IPC കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് & ഡയറക്ടർ, ലെറ്റ്സി കായംകുളം) പാസ്റ്റർ ലിനു കെ. ജോൺ എന്നിവർ മോഡറേറ്റർമാരായും പരിചയ സമ്പന്നരായ റിസോഴ്സ് പേർസൺസ് പാസ്റ്റർ സജു ചാതന്നൂർ, ജോർജ് കോശി മൈലപ്ര, പാസ്റ്റർ ജയിസ് പാണ്ടനാട്, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പ്രഫസർ ഡോ. എം.കെ. സുരേഷ് എന്നിവർ ഒത്തു ചേരുന്ന ചർച്ച പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കും.

തൽസമയ സംപ്രേക്ഷണത്തിൽ പങ്കെടുക്കുന്ന വ്യക്തികളിൽ നിന്നും വിഷയാധിഷ്ഠിതമായി തിരഞ്ഞടുക്കുന്ന ഉപചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്നതായിരിക്കും. ഫെയ്സ്ബുക്ക് യൂറ്റൂബ് ലൈവ് സ്ട്രീംമിംഗിൽ ചാറ്റ് ബോക്സിൽ പ്രേക്ഷകർക്ക് ചോദ്യങ്ങൾ അയയ്ക്കാവുന്നതാണ്.

പാസ്റ്റർ.സാബു ആര്യപ്പള്ളിൽ (വൈസ് ചെയർമാൻ), എൽ.കെ റോയി (സെക്രട്ടറി), ബ്രദർ ഗ്ലാഡ്സൻ ജേക്കബ് (ട്രഷറാർ), പാസ്റ്റർ. സുരേഷ് മാത്യു (ജോയിന്റ്സെക്രട്ടറി), സുധി ഏബ്രഹാം (ജനറൽ കോഡിനേറ്റർ) സുവി. രതീഷ് ഏലപ്പാറ (കോഡിനേറ്റർ) എന്നിവർ ഇവാഞ്ചലിസം ബോർഡിൽ നിന്നും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.