ക്രൈസ്റ്റ്‌സ് അംബാസ്സഡേഴ്‌സ് SING IT&WIN IT ഗ്രാൻറ് ഫിനാലെ

പുനലൂർ :ക്രൈസ്റ്റ്‌സ് അംബാസ്സഡേഴ്‌സ് മലയാളം ഡിസ്ട്രിക്റ്റ് ഒരുക്കിയ സിങ്ങ് ഇറ്റ് ആന്റ് വിൻ ഇറ്റ് ഓൺലൈൻ സംഗിത മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ 556പേരാണ് ഗാനങ്ങൾ പാടി അയച്ച് തന്നത്. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ കീഴിലുള്ള ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സി എ അംഗങ്ങളാണ് പങ്കെടുത്തത്.സി എ താലന്ത് പരിശോധനകളിൽ സാഹചര്യങ്ങൾ കൊണ്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് സിംഗ് ഇറ്റ് ആന്റ് വിൻ ഇറ്റ് ഒരവസരമായി മാറി.

post watermark60x60

പൊതുവേദിയിൽ വന്ന് പരസ്യമായി പാടാൻ സഭാ കമ്പമുള്ളവർക്ക് ഇതൊരു നവ്യാനുഭവമായി.ഈ പ്രോഗ്രാം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിച്ച നിരവധി പാസ്റ്ററ്റേഴ്സും വിശ്വാസികളും സി എ അംഗങ്ങളും ഡിസ്ട്രിക്റ്റ് സി എ കമ്മറ്റിയെ വിളിച്ച് ആശംസകളറിയിച്ചു.സഭാ സൂപ്രണ്ട് ഡോ. പി എസ് ഫിലിപ്, ഗായകരായ ജിജി സാം, ഡോ. ബ്ലസൻ മേമന, മാത്യം ജോൺ, സാം റോബിൻസൺ, എന്നിവർ അംശസകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലോക് ഡൗൺ സമയത്ത് ഏറെ ജനശ്രദ്ധ ആകർഷിച്ചപ്രോഗ്രാം ആയി മാറിയിരിക്കുകയാണ് സിംഗ് ഇറ്റ് ആന്റ് വിൻ ഇറ്റ്.

പ്രശസ്തരായ സംഗീത സംവിധായകരും ഗായകരുമാണ് ആദ്യത്തെ രണ്ട് റൗണ്ടിലും വിധികർത്താക്കൾ ആയി എത്തിയത്. ഫൈനൽ റൗണ്ടിൽ വിജയികളെ തെരെഞ്ഞടുക്കാൻ എത്തുന്നത് ബിനോയ് ചാക്കോ, ജിജി സാം, ഇമ്മാനുവേൽ ഹെൻട്രി എന്നിവരാണ്.ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയവർക്ക് 29 രാവിലെ 8 മണി മുതൽ 1മെയ്യ് രാത്രി 8 മണി വരെ പാട്ടുകൾ അയക്കാം. മെയ് മൂന്നാം തിയതി രാത്രി 8 മണിക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരുടെ പേരുകൾ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like