ലേഖനം: വിവേകപൂർവമായ ക്രിസ്തീയ ജീവിതം | പാ. ജെ. ബ്രൈറ്റ്സൺ കുമളി

ശരിയായതും ക്രിത്യവുമായ ജീവിതം രൂപപ്പെടുത്തുന്നതിന് കർത്താവ് കാണിച്ചുതന്നിരിക്കുന്ന മാതൃകകൾ എക്കാലത്തും പ്രസക്തമാണ്. വിവേചനബുദ്ധിയാണ് ഇതിൽ പ്രധാനപ്പെട്ട ഘടകം. പിതാവിന്റെ ഇഷ്ടം നിവർത്തിയാക്കുക എന്ന കൃത്യമായ ലക്ഷ്യം പൂർണമാക്കുന്നതിനും, അതിനു വിപരീതമായി വരുന്നതിനെ ഒക്കെ അവഗണിക്കുവാനും കർത്താവിനു സാധിച്ചു.

കാനയിലെ വിവാഹ വീട്ടിൽ മറിയ നടത്തിയ ഇടപെടലിനോട് യേശു നിഷേധാത്മകമായി പ്രതികരിച്ചത് തന്റെ ഇഹലോകവാസത്തിലെ പദ്ധതികൾ നിർവഹിക്കപെടേണ്ടത് പിതാവിന്റെ നിർണ്ണയങ്ങൾ ആണെന്നുള്ള ബോധ്യമാണ്. മാനുഷിക നിർദ്ദേശങ്ങൾക്കനുസരിച്ചല്ല മറിച്ച് താൻ അയക്കപെട്ട ദൈവിക പദ്ധതികളുടെ പൂർത്തീകരണമാണ് താൻ ലക്ഷ്യം വെച്ചത്.

നിർജ്ജന പ്രദേശത്ത് യേശു വളരെ ക്ഷീണിതനാണ് എന്ന ബോധ്യത്തോടെ അടുത്ത് വന്ന പിശാച് നീ ദൈവ പുത്രനെങ്കിൽ ഈ കല്ല് അപ്പമാക്കുവാൻ ആവശ്യപ്പെടുമ്പോൾ അത് ശരിയാണല്ലോ എന്ന് പുനർചിന്തക്കിടനല്കാതേ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വചനം കൊണ്ടും ജീവിക്കുന്നു എന്ന് പ്രത്യുത്തരം നൽകി അവന്റെ തന്ത്രങ്ങളെ ജയിക്കുവാനിടയായി തീർന്നു.

വളരെ സ്നേഹത്തോടെ കർത്താവിന് സംഭവിക്കുവാൻ പോകുന്ന കഷ്ട്ടാനുഭവങ്ങളെകുറിച്ച് കേട്ടിട്ട് അയ്യോ അങ്ങക്കത് സംഭവിക്കരുതെന്ന് പറയുന്ന പത്രോസിനോട് നിനക്കിത്രയും സ്നേഹം എന്നോട് ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നതിനു പകരം സാത്തനെ എന്ന് വിളിക്കുമ്പോൾ ആ ചിന്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് യേശു മനസിലാക്കി.

നീ ദൈവത്തിന്റെ പുത്രൻ എങ്കിൽ ക്രൂശിൽ നിന്നും ഇറങ്ങി വാ എന്ന് പരിഹക്കുമ്പോൾ അത്രക്കായൊ കാട്ടി തരാം എന്നു പറഞ്ഞു തന്റെ അമാനുഷിക ശക്തി ഉപയോഗിച്ച് ക്രൂശിൽ നിന്നും ഇറങ്ങിവരാതെ വേദന മുഴുവൻ സഹിച്ച് ശാന്തമായി കഷ്ട്ടത ഏറ്റുകൊണ്ട് എങ്കിലും എന്റെ ഇഷ്ടം അല്ല അവിടുത്തെ ഹിതം നക്കട്ടെ എന്ന പ്രാർത്ഥിക്കുമ്പോൾ ദൈവിക ഉദ്ദേശത്തിനു സ്വയം സമർപ്പിതനാവുകയായിരുന്നു.

ചില പ്രായോഗിക ചിന്തകൾ നമുക്കു ഇതിൽ നിന്നും ലഭിക്കുന്നു.

1. മാനുഷിക അഭിപ്രായങ്ങൾ അനുസരിച്ച് നീങ്ങതെ ദൈവഹിതം എന്ത് എന്ന് അറിയാൻ കാത്തിരിക്കുക. നമ്മുടെ
ഇടപെടലിനെകാൾ ദൈവപ്രവർത്തിക്ക് പ്രധാന്യം നൽകുക.
2. നാം ക്ഷീണിതരായിരിക്കുന്ന അവസരങ്ങളിൽ സ്നേഹപൂർവം എന്ന് തോന്നും വിധം സംസാരിക്കുന്ന പൈശാചിക ഇടപെടലുകൾ ക്രിത്യമായി തിരിച്ചറിയണം. പുനർചിന്തക്കിടനൽകാതെ ദൈവത്തിന്റെ വചനത്താൽ അതിനെ ചെറുത്ത് തോൽപ്പിക്കണം.
3. നമുക്കു ലഭിക്കുന്ന ആലോചനകൾ ശരിയാണ് എന്ന് തോന്നൂമ്പോഴും അതിന്റെ ശരിയായ ഉറവിടം എവിടെ നിന്നാണ് എന്ന ശോദന ചെയ്യുകയും അത് ദൈവീക പദ്ധതിക്ക് വിരുദ്ധമാണോ എന്ന് ഉറപ്പു വരുത്തുകയും വേണം.
4. ചില വെല്ലുവിളികൾ അവിവേകത്തോടെ നേരിടാനുള്ള പ്രേരണ നമുക്കു ഉണ്ടാകുമ്പോൾ ശകാച്ചിട്ട് ശകരിക്കാതെ കാര്യം ദൈവത്തിൽങ്കൽ ഭരേമൽപിച്ച യേശുവിന്റെ മാതൃക പിൻ തുടരുക. ദൈവത്തിന്റെ നീതി തക്ക സമയത്ത് വെളിപെട്ട് വരും ആമേൻ.

പാസ്റ്റർ ജെ.ബ്രൈറ്റ്സൺ കുമളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.